സ്മിത്ത് അക്കൗണ്ട് തുറന്നത് 39 പന്തില്‍, സെഞ്ചുറിയടിച്ച ആഘോഷവുമായി സ്മിത്തും കാണികളും

വാഗ്നര്‍ മാത്രമായിരുന്നില്ല സ്മിത്തിന് പ്രശ്‌നം തീര്‍ത്തത്. ലെഗ് സ്പിന്നര്‍ ടോഡ് അസ്റ്റ്‌ലിക്ക് മുന്‍പിലും സ്‌ട്രൈക്ക് കൈമാറാനാവാതെ സ്മിത്ത് വലഞ്ഞു
സ്മിത്ത് അക്കൗണ്ട് തുറന്നത് 39 പന്തില്‍, സെഞ്ചുറിയടിച്ച ആഘോഷവുമായി സ്മിത്തും കാണികളും

സിഡ്‌നി: സെഞ്ചുറി നേടുമ്പോഴും, ഇരട്ട ശതകത്തിലേക്ക് എത്തുമ്പോഴും സ്റ്റീവ് സ്മിത്തിനെ അഭിനന്ദിച്ച് എഴുന്നേറ്റ് നിന്ന് കയ്യടിക്കും കാണികള്‍. സിഡ്‌നിയില്‍ പക്ഷേ നൂറും ഇരുന്നൂറുമൊന്നും പിന്നിടാതെ തന്നെ സ്മിത്തിന് കയ്യടി കിട്ടി. ഇന്നിങ്‌സിലെ ആദ്യ റണ്‍ എടുത്തപ്പോള്‍...

39 പന്ത് നേരിട്ടതിന് ശേഷമാണ് സ്റ്റീവ് സ്മിത്ത് അക്കൗണ്ട് തുറന്നത്. ഇത്രയും ഡെലിവറികള്‍ നേരിട്ട് അക്കൗണ്ട് തുറന്ന സ്മിത്തിനെ കയ്യടികളോടെ കാണികള്‍ അഭിനന്ദിച്ചപ്പോള്‍ പ്രതികരണമായി സ്മിത്തിന്റെ മുഖത്തും ചിരി വിടര്‍ന്നു. ആ കൗതുകത്തിലേക്ക് കീവീസ് പേസര്‍ വാഗ്നറും ചേര്‍ന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com