ഹൈദരാബാദിനെ വിറപ്പിച്ച് സന്ദീപും ബേസിലും; ലീഡ് പിടിക്കാന്‍ പേസര്‍മാരുടെ തകര്‍പ്പന്‍ കളി 

ഒന്നാം ഇന്നിങ്‌സില്‍ ലീഡ് നിലനിര്‍ത്തുക എന്നത് പോയിന്റ് ടേബിളില്‍ നേട്ടമുണ്ടാക്കുന്നതിന് കേരളത്തിന് അത്യാവശ്യമാണ്
ഹൈദരാബാദിനെ വിറപ്പിച്ച് സന്ദീപും ബേസിലും; ലീഡ് പിടിക്കാന്‍ പേസര്‍മാരുടെ തകര്‍പ്പന്‍ കളി 

ഹൈദരാബാദ്: സന്ദീപ് വാര്യരുടേയും ബേസില്‍ തമ്പിയുടേയും പേസിന് മുന്‍പില്‍ വിറച്ച് ഹൈദരാബാദ്. രഞ്ജി ട്രോഫിയില്‍ കേരളത്തെ 164 റണ്‍സിന് പുറത്താക്കിയതിന്റെ ആധികാരികതയില്‍ ഇറങ്ങിയ ഹൈദരാബാദിനെ കാത്തിരുന്നത് അതിലും ദയനീയമായ തുടക്കമാണ്. 37 ഓവര്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സ് എന്ന നിലയിലാണ് ഹൈദരാബാദ് ഇപ്പോള്‍. 

ഹൈദരാബാദ് ഇന്നിങ്‌സിന്റെ ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ തന്നെ ന്യൂബോളിലെ തന്റെ മികവ് സന്ദീപ് വാര്യര്‍ കാട്ടിത്തന്നു. നാല് പന്ത് നേരിട്ട് അക്കൗണ്ട് തുറക്കാതെ നില്‍ക്കുകയായിരുന്ന അക്ഷത് റെഡ്ഡിയെ സന്ദീപ് വിഷ്ണുവിന്റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത ഓവറില്‍ ബേസിലിന്റെ ഊഴമായിരുന്നു. ഏഴ് പന്തില്‍ നിന്ന് രണ്ട് റണ്‍സ് മാത്രം എടുത്ത് നിന്ന തന്‍മയ് അഗര്‍വാള്‍ മടങ്ങുമ്പോള്‍ മൂന്ന് റണ്‍സ് മാത്രമായിരുന്നു ഹൈദരാബാദിന്റെ സ്‌കോര്‍. 

പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച കരുതലോടെ കളിച്ച മല്ലികാര്‍ജുനേയും മടക്കി ബേസിലിന്റെ പ്രഹരമെത്തി. 66 പന്തില്‍ നിന്നാണ് മല്ലികാര്‍ജുന്‍ 12 റണ്‍സ് നേടിയത്. ഹിമാലയ് അഗര്‍വാളിനേയും ജവീദ് അലിയേയും സന്ദീപ് തുടരെ മടക്കി. എന്നാല്‍ സുമന്ത് കൊല്ലയും, രവി തേജയും ചേര്‍ന്ന് കൂട്ടുകെട്ട് തീര്‍ത്തത് കേരളത്തെ അലോസരപ്പെടുത്തി. 46 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇവര്‍ കേരളത്തിന്റെ ലീഡ് മറികടക്കാന്‍ ശ്രമം നടത്തിയെങ്കിലും അക്ഷയ് ചന്ദ്രന്റെ കൈകളിലേക്ക് പന്ത് നല്‍കിയ സച്ചിന് പിഴച്ചില്ല. കൂട്ടുകെട്ട് തകര്‍ത്ത് 32 റണ്‍സ് എടുത്ത് നിന്ന രവി തേജയെ അക്ഷയ് മടക്കി. ഒന്നാം ഇന്നിങ്‌സില്‍ ലീഡ് നിലനിര്‍ത്തുക എന്നത് പോയിന്റ് ടേബിളില്‍ നേട്ടമുണ്ടാക്കുന്നതിന് കേരളത്തിന് അത്യാവശ്യമാണ്...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com