ഗാംഗുലി ബുദ്ധിയുള്ള മനുഷ്യനാണ്, അദ്ദേഹം ഇത് അനുവദിക്കില്ല: ഷോയിബ് അക്തര്‍

ഗാംഗുലി ബുദ്ധിയുള്ള മനുഷ്യനാണ്, അദ്ദേഹം ഇത് അനുവദിക്കില്ല: ഷോയിബ് അക്തര്‍
ഗാംഗുലി ബുദ്ധിയുള്ള മനുഷ്യനാണ്, അദ്ദേഹം ഇത് അനുവദിക്കില്ല: ഷോയിബ് അക്തര്‍

കറാച്ചി: ടെസ്റ്റ് ക്രിക്കറ്റ് നാലു ദിവസമായി കുറയ്ക്കാനുള്ള നീക്കം ഏഷ്യന്‍ ടീമുകള്‍ക്കെതിരായ ഗൂഢാലോചനയാണെന്ന് മുന്‍ പാക് പേസര്‍ ഷോയിബ് അക്തര്‍. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അനുമതിയില്ലാതെ ഇതു നടപ്പാക്കാന്‍ ഐസിസിക്കാവില്ലെന്നും ഇന്ത്യ ഇതിനെ ചെറുത്തുതോല്‍പ്പിക്കുമെന്നു തന്നെയാണ് താന്‍ കരുതുന്നതെന്നും അക്തര്‍ പറഞ്ഞു.

എല്ലായിടത്തും ഏഷ്യന്‍ ടീമുകള്‍ക്കെതിരെ ഗൂഢാലോചന നടക്കുകയാണ്. ടെസ്റ്റ് നാലു ദിവസമായി കുറയ്ക്കാനുള്ള നീക്കം അതിന്റെ ഫലമാണ്. അഞ്ചു ദിന ടെസ്റ്റില്‍ ഏഷ്യന്‍ സ്പിന്നര്‍മാര്‍ക്കു മേല്‍ക്കൈ ലഭിക്കും. അത് ഇല്ലാതാക്കാനാണ് നീക്കം- അക്തര്‍ പറഞ്ഞു.

ലോകത്തെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ഭരണസമിതിയായ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അനുമതിയില്ലാതെ ഒന്നും ചെയ്യാന്‍ ഐസിസിക്കാവില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇത് അനുവദിക്കില്ലെന്നാണ് കരുതുന്നത്. ബിസിസിഐ തലവന്‍ സൗരവ് ഗാംഗുലി ബുദ്ധിയുള്ള മനുഷ്യനാണ്. ടെസ്റ്റ് ക്രിക്കറ്റിനെ നശിപ്പിക്കാന്‍ അദ്ദേഹം അനുവദിക്കില്ല- അക്തര്‍ വിഡിയോ പോസ്റ്റില്‍ അഭിപ്രായപ്പെട്ടു.

നാലു ദിവസമായി കുറയ്ക്കുന്നതോടെ ടെസ്റ്റില്‍ സ്പിന്നര്‍മാര്‍ക്കുള്ള ആധിപത്യം ഇല്ലാതാവുമെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുതന്നെയാണ് കാര്യം. ഡാനിഷ് കനേരിയ, മുഷ്താഖ് അഹമ്മദ്, ആര്‍ അശ്വിന്‍, ഹര്‍ഭജന്‍ സിങ്, അനില്‍ കുംബ്ലെ എന്നിവരെല്ലാം 400-500 വിക്കറ്റുകളാണ് ടെസ്റ്റില്‍ വീഴ്ത്തിയത്- അക്തര്‍ ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com