ഇന്ത്യയുടെ മൂന്ന് ട്വന്റി20 പരമ്പരകളില്‍ തുടരെ ടീമില്‍. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് എത്തിയിട്ടും പ്ലേയിങ് ഇലവനിലേക്ക് എത്തിയത് ഒന്‍പതാമത്തെ കളിയില്‍...ഒരു അവസരം മാത്രം നല്കി ടീമില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ സഞ്ജുവിന്റെ ട്വീറ്റാണ് ചര്‍ച്ചയാവുന്നത്.
ഒരു കോമ മാത്രമാണ് സഞ്ജുവിന്റെ ട്വീറ്റ്. ഇതിലൂടെ എന്താണ് സഞ്ജു ഉദ്ദേശിച്ചിരിക്കുന്നത് എന്ന് തിരയുകയാണ് ആരാധകര്‍. തല്‍ക്കാലത്തേക്ക് നിര്‍ത്തുക എന്ന അര്‍ഥമാണ് ഇവിടെ സഞ്ജു മനസില്‍ കണ്ടിരിക്കുന്നതെന്നാണ് സൂചന.
ഫുള്‍സ്റ്റോപ്പ് ഇട്ട് നിര്‍ത്തേണ്ട സമയമെത്തിയിട്ടില്ലെന്നും സഞ്ജു ഇതിലൂടെ പറയുന്നു. എന്തായാലും സഞ്ജുവിന്റെ കോമ ആരാധകര്‍ക്കിടയില്‍ വൈറലായി കഴിഞ്ഞു. അഞ്ച് വര്‍ഷത്തിന് ശേഷം ഇന്ത്യയ്ക്കായി ബാറ്റിങ്ങിന് ഇറങ്ങിയപ്പോള്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്സ് പറത്തി സഞ്ജു ആരാധകരെ ത്രില്ലടിപ്പിച്ചിരുന്നു. നിലവില്‍ ഇന്ത്യ എയ്ക്കൊപ്പം ന്യൂസിലാന്‍ഡിലാണ് സഞ്ജു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ