ഏഷ്യാ കപ്പില്‍ ഇന്ത്യ മാറി നിന്നാല്‍ 2021 ലോകകപ്പ് ഞങ്ങള്‍ കളിക്കില്ല: പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് 

ഏഷ്യാ കപ്പ് ട്വന്റി20യുടെ വേദിയായി പാകിസ്ഥാനെ തെരഞ്ഞെടുത്തത് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലാണെന്ന് വസിം ഖാന്‍ ചൂണ്ടിക്കാട്ടി
ഏഷ്യാ കപ്പില്‍ ഇന്ത്യ മാറി നിന്നാല്‍ 2021 ലോകകപ്പ് ഞങ്ങള്‍ കളിക്കില്ല: പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് 

ലാഹോര്‍: പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്ന ഏഷ്യാ കപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നാല്‍ 2021ലെ ട്വന്റി20 ലോകകപ്പ് തങ്ങള്‍ കളിക്കില്ലെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ വസീം ഖാന്‍. ഏഷ്യാ കപ്പ് ട്വന്റി20യുടെ ആതിഥേയത്വം വിട്ടു നല്‍കില്ലെന്നും വസീം ഖാന്‍ പറഞ്ഞു. 

ഇന്ത്യയാണ് 2021ലെ ട്വന്റി20 ലോകകപ്പിന് വേദിയൊരുക്കുന്നത്. ട്വന്റി20 പരമ്പരയും, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായ ടെസ്റ്റും പാകിസ്ഥാനില്‍ കളിക്കാമെന്ന് ബംഗ്ലാദേശ് സമ്മതിച്ചിരുന്നു. ഇതിന് പകരമായി ഏഷ്യാ കപ്പ് ട്വന്റി20യുടെ ആതിഥേയത്വം ബംഗ്ലാദേശിന് നല്‍കാന്‍ പാകിസ്ഥാന്‍ തയ്യാറെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 

ഏഷ്യാ കപ്പ് ട്വന്റി20യുടെ വേദിയായി പാകിസ്ഥാനെ തെരഞ്ഞെടുത്തത് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലാണെന്ന് വസിം ഖാന്‍ ചൂണ്ടിക്കാട്ടി. ഏഷ്യാ കപ്പിനായി രണ്ട് വേദികളാണ് പരിഗണനയിലുള്ളത്. ഏഷ്യാ കപ്പിനായി പാകിസ്ഥാനിലേക്ക് ഇന്ത്യ വന്നില്ലെങ്കില്‍ 2021ലെ ട്വന്റി20 ലോകകപ്പില്‍ ഞങ്ങളും പങ്കെടുക്കില്ല, വസിം ഖാന്‍ വ്യക്തമാക്കി. 

പാകിസ്ഥാന്‍ മണ്ണില്‍ ക്രിക്കറ്റ് കളിക്കില്ലെന്ന നിലപാട് ബിസിസിഐ ആവര്‍ത്തിച്ചിരുന്നു. ഇതോടെ ഏഷ്യാ കപ്പിന്റെ ആതിഥേയത്വം പാകിസ്ഥാന് നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടവേളയ്ക്ക് ശേഷം പാകിസ്ഥാന്‍ മണ്ണിലേക്ക് രാജ്യാന്തര ടെസ്റ്റ് മത്സരം എത്തിയിരുന്നു. ശ്രീലങ്കയുടെ പാക് പര്യടനം വിജയകരമായത് ചൂണ്ടിയാണ് പാകിസ്ഥാന്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് അവകാശപ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com