രോഹിത്തും, കോഹ് ലിയും പെട്ടെന്ന് തന്നെ മടങ്ങിയിട്ടും രാഹുലിന് താളം തെറ്റിയില്ല. ശ്രേയസിനെ കൂട്ടുപിടിച്ച് കരുതലോടെ ഇന്നിങ്സ് മുന്‍പോട്ടു കൊണ്ടുപോയി തുടര്‍ച്ചയായ രണ്ടാം ട്വന്റി20യിലും രാഹുല്‍ അര്‍ധശതകം പിന്നിട്ടു. അര്‍ധ ശതകത്തിനൊപ്പം ഒരു റെക്കോര്‍ഡ് കൂടി രാഹുലിന്റെ പേരിലേക്കെത്തി.
വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി കളത്തിലിറങ്ങിയ ആദ്യ രണ്ട് ട്വന്റി20യിലും അര്‍ധ ശതകം പിന്നിട്ട ആദ്യ താരം എന്ന റെക്കോര്‍ഡ് ആണ് രാഹുല്‍ തന്റെ പേരിലാക്കിയത്. ഓക് ലന്‍ഡില്‍ നടന്ന രണ്ടാം ട്വന്റി20യില്‍ 50 പന്തില്‍ നിന്ന് 56 റണ്‍സ് എടുത്താണ് രാഹുല്‍ ഇന്ത്യയെ ജയത്തിലേക്കെത്തിച്ചത്.
ട്വന്റി20യിലെ രാഹുലിന്റെ 11ാം അര്‍ധശതകമാണ് ഇത്. ഓസ്ട്രേലിയക്കെതിരായ മൂന്ന് ഏകദിനങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയുടെ കഴിഞ്ഞ അഞ്ച് കളികളില്‍ നാല് അര്‍ധശതകമാണ് രാഹുല്‍ നേടിയത്. 91, 45, 54, 56, 57 എന്നാണ് രാഹുലിന്റെ സ്കോര്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ