ഇന്ത്യയുടെ പുതുതലമുറ അത്ഭുതപ്പെടുത്തുന്നു; ശ്രേയസിനേയും രാഹുലിനേയും ചൂണ്ടി ബാറ്റിങ് കോച്ച് 

ട്വന്റി20 ലോകകപ്പിനായുള്ള ടീമിലെ പ്രധാന കളിക്കാരെയെല്ലാം ടീം മാനേജ്‌മെന്റ് കണ്ടെത്തി കഴിഞ്ഞതായും ഇന്ത്യയുടെ ബാറ്റിങ് കോച്ച്
ഇന്ത്യയുടെ പുതുതലമുറ അത്ഭുതപ്പെടുത്തുന്നു; ശ്രേയസിനേയും രാഹുലിനേയും ചൂണ്ടി ബാറ്റിങ് കോച്ച് 

ഹാമില്‍ട്ടണ്‍: മാച്ച് വിന്നേഴ്‌സ് എന്ന് തെളിയിക്കുന്ന ശ്രേയസ് അയ്യരേയും കെ എല്‍ രാഹുലിനേയും പ്രശംസ കൊണ്ട് മൂടി ഇന്ത്യന്‍ ബാറ്റിങ് കോച്ച് വിക്രം റാത്തോഡ്. കളി ജയിപ്പിക്കാന്‍ പ്രാപ്തരാണെന്ന് തെളിയിക്കുകയാണ് ഇവരെന്ന് റാത്തോഡ് ചൂണ്ടിക്കാട്ടി. 

ടീമിനെ സഹായിക്കുന്നതിനൊപ്പം ഈ പ്രകടനങ്ങള്‍ അവരുടെ ആത്മവിശ്വാസവും വര്‍ധിപ്പിക്കുന്നു. അവരുടെ ബാറ്റിങ് സ്‌കില്ലുകള്‍ക്കൊപ്പം ചിന്താഗതിയും അത്ഭുതപ്പെടുത്തുന്നതാണ്. വമ്പന്‍ കളിക്കാരനാണ് താനെന്നാണ് ശ്രേയസ് വിശ്വസിക്കുന്നത്, മാച്ച് വിന്നറാണെന്ന് സ്വയം വിശ്വസിക്കുന്നു. ഒരു സംശയവുമില്ല, അവന്‍ അങ്ങനെയാണ് ഇവിടെ നില്‍ക്കാനായാണ് ശ്രേയസ് വന്നിരിക്കുന്നത്, റാത്തോഡ് പറഞ്ഞു. 

ഈഡന്‍ പാര്‍ക്കിനേക്കാള്‍ വലിയ ഗ്രൗണ്ടിലാണ് ഇനിയുടെ ട്വന്റി20കള്‍. എന്നാല്‍ ഹാമില്‍ട്ടന്‍ വെല്ലിങ്ടണ്‍ എന്നിവിടങ്ങളിലെ ട്വന്റി20ക്കായി വലിയ മാറ്റങ്ങളൊന്നും ടീമിന്റെ സമീപനത്തില്‍ കൊണ്ടുവരുന്നില്ലെന്ന് റാത്തോഡ് പറഞ്ഞു. ആദ്യ രണ്ട് ട്വന്റി20യേയും സമീപിച്ച വിധമായിരിക്കും ഇനിയുള്ള മത്സരങ്ങളേയും ടീം നോക്കി കാണുക. 

ഓസ്‌ട്രേലിയയിലേത് പോലെ വലിയ ഗ്രൗണ്ടുകളില്‍ വിക്കറ്റിനിടയിലെ ഓട്ടത്തിലൂന്നിയാവും പ്രധാനമായും ഗെയിം പ്ലാന്‍. എന്നാല്‍, സാഹചര്യത്തിന് അനുസരിച്ച് ബാറ്റ് ചെയ്യുക എന്നതാണ് സ്വീകരിക്കാവുന്ന ഏറ്റവും നല്ല ഗെയിം പ്ലാന്‍. 

ട്വന്റി20 ലോകകപ്പിനായുള്ള ടീമിലെ പ്രധാന കളിക്കാരെയെല്ലാം ടീം മാനേജ്‌മെന്റ് കണ്ടെത്തി കഴിഞ്ഞതായും ഇന്ത്യയുടെ ബാറ്റിങ് കോച്ച് പറഞ്ഞു. അവസാന മിനിറ്റ് വരെ മാറ്റി മറിച്ചിലുകള്‍ ഉണ്ടാവും. പക്ഷേ ടീമിന്റെ ഹൃദയഭാഗത്തെ തീരുമാനിച്ചു കഴിഞ്ഞു. പരിക്ക്, ഫോം ഇല്ലാതാവുക എന്നിവ വന്നാല്‍ മാത്രമാവും വലിയ മാറ്റങ്ങള്‍ ഉണ്ടാവുക എന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com