ഇന്ത്യയെ തളക്കാന്‍ വരുന്നത് രാജ്യത്തെ ഏറ്റവും ഉയരം കൂടിയ ബൗളര്‍; ജാമിസണ്‍ ചില്ലറക്കാരനല്ല

ക്രൈസ്റ്റ് ചര്‍ച്ചലില്‍ അവസാന ഓവറില്‍ ഏഴ് റണ്‍സ് പ്രതിരോധിച്ച് ന്യൂസിലാന്‍ഡ് എക്ക് 1-2ന് പരമ്പര നേടിക്കൊടുത്ത്തും ജാമിസണാണ്
ഇന്ത്യയെ തളക്കാന്‍ വരുന്നത് രാജ്യത്തെ ഏറ്റവും ഉയരം കൂടിയ ബൗളര്‍; ജാമിസണ്‍ ചില്ലറക്കാരനല്ല

ഹാമില്‍ട്ടണ്‍: ഇന്ത്യയുടെ ഭാവി താരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പൃഥ്വി ഷായുടെ കുറ്റി തെറിപ്പിച്ച് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ തന്നിലേക്കെത്തിച്ചിരുന്നു കെയ്ല്‍ ജാമിസണ്‍. ട്വന്റി20 പരമ്പര സ്വന്തമാക്കി കരുത്ത് കാണിച്ച് വരുന്ന ഇന്ത്യയെ തളക്കാന്‍ ന്യൂസിലാന്‍ഡ് മുന്‍പന്തിയിലേക്ക് കൊണ്ടുവരുന്നത് ആ ആറടി എട്ടിഞ്ച് പൊക്കക്കാരനെയാണ്. 

ന്യൂസിസാന്‍ഡിലെ ഏറ്റവും ഉയരക്കാരനായ ക്രിക്കറ്റാണ് എന്നാണ് ജാമിസണിനെ വിശേഷിപ്പിക്കുന്നത്. കില്ലായെന്നും, ടു മീറ്റര്‍ പീറ്റര്‍ എന്നും വിളിപ്പേരുള്ള ജാമിസണ്‍ ഇന്ത്യ എക്കെതിരായ അനൗദ്യോഗിക ഏകദിന പരമ്പരയില്‍ മികച്ച കളിയാണ് പുറത്തെടുത്തത്. 4/49, 2/69 എന്നിങ്ങനെയായിരുന്നു ജാമിസണിന്റെ പ്രകടനം. 

ഇന്ത്യക്കെതിരായ അനൗദ്യോഗിക ഏകദിനത്തില്‍ ക്രൈസ്റ്റ് ചര്‍ച്ചലില്‍ അവസാന ഓവറില്‍ ഏഴ് റണ്‍സ് പ്രതിരോധിച്ച് ന്യൂസിലാന്‍ഡ് എക്ക് 1-2ന് പരമ്പര നേടിക്കൊടുത്ത്തും ജാമിസണാണ്. പൊക്കക്കൂടതിലിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തി ഡൊമസ്റ്റിക് ക്രിക്കറ്റില്‍ മികവ് കാണിക്കുന്ന താരമാണ് ജാമിസണ്‍.

ട്രെന്റ് ബോള്‍ട്ട്, ഫെര്‍ഗൂസന്‍, ഹെന്‍ റി എന്നിവര്‍ക്ക് പരിക്കിനെ തുടര്‍ന്ന് ഏകദിന പരമ്പര നഷ്ടമായതോടെയാണ് പേസ് നിരയില്‍ കിവീസിന് ഉടച്ചുപണി വേണ്ടിവന്നത്. സൗത്ത്ിയായിരിക്കും ഏകദിനത്തില്‍ കിവീസ് പേസിനെ നയിക്കുക. സൂപ്പര്‍ സ്മാഷിലെ കഴിഞ്ഞ സീസണില്‍ 7 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ ജാമിസണ്‍ തന്റെ കരുത്ത് കാണിച്ചിരുന്നു. ഫെബ്രുവരി അഞ്ചിനാണ് മൂന്ന് ഏകദിനങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയിലെ ആദ്യ മത്സരം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com