ഇന്ത്യൻ ബാസ്‌കറ്റ്ബോള്‍ ടീം മുന്‍ ക്യാപ്റ്റൻ മാത്യു സത്യബാബു അന്തരിച്ചു

മൂന്ന് ഏഷ്യന്‍ ബാസ്‌കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ മാത്യു സത്യബാബു  ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്
ഇന്ത്യൻ ബാസ്‌കറ്റ്ബോള്‍ ടീം മുന്‍ ക്യാപ്റ്റൻ മാത്യു സത്യബാബു അന്തരിച്ചു

ചെന്നൈ: ഇന്ത്യയുടെ ബാസ്‌കറ്റ്ബോള്‍ ടീം മുന്‍ നായകൻ പി മാത്യു സത്യബാബു അന്തരിച്ചു. 78 വയസ്സായിരുന്നു. ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. 1970-ലെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ബാസ്‌കറ്റ് ബോള്‍ ടീമിനെ നയിച്ച മാത്യു സത്യബാബു ആന്ധ്രാ സ്വദേശിയാണ്. 1967, '69, '70 കാലഘട്ടങ്ങളിൽ മൂന്ന് ഏഷ്യന്‍ ബാസ്‌കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ മാത്യു സത്യബാബു  ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

വോളിബോള്‍ താരമായിരുന്ന സത്യബാബു പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ ജോലി ലഭിച്ചശേഷമാണ് ബാസ്‌കറ്റ് ബോളിലേക്ക് തിരിഞ്ഞത്. 1962-'64 കാലഘട്ടത്തില്‍ ആന്ധ്രയ്ക്കുവേണ്ടി ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ കളിച്ചിട്ടുണ്ട്. ഇന്ത്യന്‍ റെയില്‍വേയ്ക്കുവേണ്ടിയും കളിച്ചു.

ഇന്ത്യന്‍ റെയില്‍വേ, ഇന്ത്യന്‍ ബാങ്ക് ബാസ്‌കറ്റ്‌ബോള്‍ ടീമുകളുടെ പരിശീലകനായും മാത്യു സത്യബാബു  പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ജോണെ മാത്യു. തമിഴ്നാട് ബാസ്‌കറ്റ്‌ബോള്‍ താരങ്ങളായ സീബ, ജോണ്‍സണ്‍ എന്നിവരും നെറോലയുമാണ് മക്കള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com