പ്രീമിയര്‍ ലീഗ് കിരീടം നേടി, ഇനി ലിവര്‍പൂള്‍ വിടുമോ? സലയുടെ നിര്‍ണായക പ്രതികരണം

ഈ സീസണില്‍ ലിവര്‍പൂളില്‍ ഏറ്റവും മികവ് കാണിച്ച താരം ഏതെന്ന ചോദ്യത്തിന് ഹെന്‍ഡേഴ്‌സനിലേക്കാണ് സല വിരല്‍ ചൂണ്ടുന്നത്
പ്രീമിയര്‍ ലീഗ് കിരീടം നേടി, ഇനി ലിവര്‍പൂള്‍ വിടുമോ? സലയുടെ നിര്‍ണായക പ്രതികരണം

റെ നാള്‍ ആന്‍ഫീല്‍ഡില്‍ തുടരുമെന്നതിന് സൂചന നല്‍കി മുന്നേറ്റ നിര താരം മുഹമ്മദ് സല. മറ്റെല്ലായിടത്ത് നിന്നും വ്യത്യസ്തമാണ് ഇവിടുത്തെ അന്തരീക്ഷം. അത് ഞാന്‍ ഒരുപാട് ആസ്വദിക്കുന്നതായും സല പറഞ്ഞു. 

ടീം എന്ന നിലയില്‍ ഇണങ്ങാന്‍ ഞങ്ങള്‍ക്കായി. പരസ്പരം മനസിലാക്കാന്‍ ഞങ്ങള്‍ക്കാവുന്നു. ഇതേ നില തുടര്‍ന്നാല്‍ ഇനിയും നേട്ടങ്ങളിലേക്ക് എത്താന്‍ ഞങ്ങള്‍ക്കാവും. ഇതേ നില തുടരുക എന്നത് പ്രയാസകരമാണ്. എന്നാല്‍ അത് അസാധ്യമായതല്ലെന്നും സല പറഞ്ഞു. 

ഈ സീസണില്‍ ലിവര്‍പൂളില്‍ ഏറ്റവും മികവ് കാണിച്ച താരം ഏതെന്ന ചോദ്യത്തിന് ഹെന്‍ഡേഴ്‌സനിലേക്കാണ് സല വിരല്‍ ചൂണ്ടുന്നത്. ക്യാപ്റ്റനാണ് ഹെന്‍ഡേഴ്‌സന്‍. എട്ട് ഒന്‍പത് വര്‍ഷമായി ഹെന്‍ഡേഴ്‌സന്‍ ഇവിടെയുണ്ട്. തുടക്കത്തില്‍ വലിയ പ്രയാസം ഹെന്‍ഡേഴ്‌സന്‍ നേരിട്ടു. വലിയ വിമര്‍ശനങ്ങള്‍ അദ്ദേഹത്തിനെതിരെ ഉയര്‍ന്നു...

എന്നാല്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഞങ്ങളെ എല്ലാവരേയും ഹെന്‍ഡേഴ്‌സന്‍ സ്‌നേഹിക്കുന്നു. എല്ലാ കളിക്കാരേയും സഹായിക്കുന്നു. പെട്ടെന്ന് ഇണങ്ങാന്‍ യുവ താരങ്ങള്‍ക്കും ഹെന്‍ഡെഴ്‌സന്റെ സഹായം ലഭിക്കുന്നതായും സല പറഞ്ഞു. 

2018ലാണ് സല ലിവര്‍പൂളിലേക്ക് എത്തുന്നത്. അഞ്ച് വര്‍ഷത്തെ കരാറാണ് ഈജിപ്ഷ്യന്‍ താരവുമായി ലിവര്‍പൂളിനുള്ളത്. ഈ സീസണില്‍ ലിവര്‍പൂളിന്റെ ടോപ് സ്‌കോററും സലയാണ്. 17 പ്രീമിയര്‍ ലീഗ് ഗോളുകളാണ് ഈ സീസണില്‍ സല നേടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com