ബെന്‍ സ്‌റ്റോക്ക്‌സ് നയിക്കും, ബെയര്‍സ്‌റ്റോയും മൊയിന്‍ അലിയും ടീമിലില്ല; വിന്‍ഡിസിനെതിരായ ഇംഗ്ലണ്ട് സംഘത്തെ പ്രഖ്യാപിച്ചു

13 അംഗ സംഘത്തില്‍ ഡോം ബെസ് മാത്രമാണ് സ്പിന്നറായുള്ളത്
ബെന്‍ സ്‌റ്റോക്ക്‌സ് നയിക്കും, ബെയര്‍സ്‌റ്റോയും മൊയിന്‍ അലിയും ടീമിലില്ല; വിന്‍ഡിസിനെതിരായ ഇംഗ്ലണ്ട് സംഘത്തെ പ്രഖ്യാപിച്ചു

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് സംഘത്തെ പ്രഖ്യാപിച്ചു. 13 അംഗ സംഘത്തില്‍ ഡോം ബെസ് മാത്രമാണ് സ്പിന്നറായുള്ളത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ബെയര്‍സ്‌റ്റോ, ഓള്‍റൗണ്ടര്‍ മൊയീന്‍ അലി എന്നിവര്‍ ടീമില്‍ ഇടം നേടിയില്ല. 

ജനുവരിയില്‍ സൗത്ത് ആഫ്രിക്കക്കെതിരെ ബെസ് അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചിരുന്നു. ഇംഗ്ലണ്ട് ടീമിന്റെ സെന്‍ട്രല്‍ കോണ്‍ട്രാക്റ്റില്‍ നിന്ന് ഒഴിവാക്കപ്പെട്ടതോടെ ക്രിക്കറ്റില്‍ നിന്ന് ഇടവേള എടുക്കുകയാണെന്ന് മൊയിന്‍ അലി നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രതീക്ഷിച്ചത് പോലെ സ്‌റ്റോക്ക്‌സ് ആണ് നായകന്‍ 

13 അംഗ സംഘത്തിന് ഒപ്പം ഒന്‍പത് റിസര്‍വ് താരങ്ങളുടെ ലിസ്റ്റും പ്രഖ്യാപിച്ചിട്ടുണ്ട്. ജെയിംസ് ബ്രാസി, സാം കറന്‍, ബെന്‍ ഫോക്‌സ്, ഡാന്‍ ലോറന്‍സ്, ജാക്ക് ലീച്ച്, സഖിബ് മഹ്മൂദ്. ക്രെയ്ഗ് ഓവര്‍ടണ്‍, ഒലീ റോബിന്‍സന്‍, ഒലി സ്‌റ്റോണ്‍ എന്നിവരാണ് റിസര്‍വ് താരങ്ങള്‍. 

ഇംഗ്ലണ്ട് സ്‌ക്വാഡ്: ബെന്‍ സ്‌റ്റോക്ക്‌സ്, ആന്‍ഡേഴ്‌സന്‍, ആര്‍ച്ചര്‍. ഡൊമിനിക് ബെസ്, സ്റ്റുവര്‍ട്ട് ബ്രോഡ്, റോരി ബേണ്‍സ്, ബട്ട്‌ലര്‍, സാക്ക് ക്രാവ്‌ലേ, ജോ ഡെന്‍ലി, ഒലി പോപ്പ്, ഡോം സിബ്ലേ, ക്രിസ് വോക്‌സ്, മാര്‍ക്ക് വുഡ്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com