ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ ബൗണ്‍മൗത്തിനെതിരെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് തകര്‍പ്പന്‍ ജയം. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് യുണൈറ്റഡ് ഓള്‍ഡ് ട്രോഫോര്‍ഡില്‍ ജയിച്ചു കയറിയത്.
16ാം മിനിറ്റില്‍ ബൗണ്‍മൗത്ത് ഗോള്‍ വല കുലുക്കിയെങ്കിലും 29ാം മിനിറ്റില്‍ ഗ്രീന്‍വുഡ് സമനില പിടിച്ചു. പിന്നാലെ 35ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ റാഷ്ഫോര്‍ഡും വല കുലുക്കിയതോടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ലീഡുയര്‍ത്തി.
ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് മാര്‍ഷ്യലിലൂടെ മാഞ്ചസ്റ്റര്‍ ലീഡ് 3-1 ആയി ഉയര്‍ത്തി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ പെനാല്‍റ്റിയിലൂടെ ജോഷ്വാ വല കുലുക്കിയെങ്കിലും മിനിറ്റുകള്‍ പിന്നിടുന്നതിന് മുന്‍പ് ഗ്രീന്‍വുഡിന്റെ രണ്ടാമത്തെ ഗോള്‍.
ഗ്രീന്‍വുഡിന്റെ ഗോള്‍ പിറന്ന് 5 മിനിറ്റ് പിന്നിട്ടപ്പോഴേക്കും ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഫ്രീ കിക്കിലൂടെ വീണ്ടും ഗോള്‍...ജയത്തോടെ ചെല്‍സിയെ പോയിന്റ് ടേബിളില്‍ പിന്നിലേക്ക് മാറ്റി യുനൈറ്റഡ് നാലാം സ്ഥാനത്തേക്ക് എത്തി. 55 പോയിന്റാണ് യുനൈറ്റഡിനുള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ