ന്യൂഡല്‍ഹി: ലോക്ക്ഡൗണില്‍ അഭയാര്‍ഥി കോളനി സന്ദര്‍ശിച്ച് ശിഖര്‍ ധവാന്. മജ്ലിസ് പാര്‍ക്ക് മെട്രോ സ്റ്റേഷന് സമീപത്തെ അഭയാര്‍ഥി കോളനിയാണ് ധവാന് ശനിയാഴ്ച രാവിലെ സന്ദര്‍ശിച്ചത്.
ക്രിക്കറ്റ് കിറ്റുകള്‍ ടൊയ്ലറ്റ് സാമഗ്രികള്‍ എന്നിവ ധവാന് കോളനിവാസികള്‍ക്ക് കൈമാറി. പാകിസ്ഥാനില്‍ നിന്നെത്തിയ ഹിന്ദു കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.
കോളനിയില്‍ താമസിക്കുന്നവരെ നേരിട്ട് അറിയിക്കാതെയായിരുന്നു ധവാന് എത്തിയത്. ഡല്‍ഹി റൈഡിങ് ക്ലബുമായി സഹകരിച്ചായിരുന്നു ധവാന് സഹായ ഹസ്തവുമായി എത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ