ഉമിനീരിന് പകരം ഉപയോഗിച്ചത് മുതുകിലെ വിയര്‍പ്പ്; സതാംപ്ടണിലെ ബൗളര്‍മാരുടെ തന്ത്രം

'ഉമിനീര് ഉപയോഗിക്കാന്‍ പാടില്ല എന്ന വിലക്ക് വന്നതോടെ മുതുകിലെ വിയര്‍പ്പാണ് പ്രധാനമായും ഉപയോഗിക്കുന്നത്'
ഉമിനീരിന് പകരം ഉപയോഗിച്ചത് മുതുകിലെ വിയര്‍പ്പ്; സതാംപ്ടണിലെ ബൗളര്‍മാരുടെ തന്ത്രം

ഏജസ് ബൗളില്‍ ബൗളര്‍മാര്‍ പന്തില്‍ പുരട്ടിയത് പുറകിലെ വിയര്‍പ്പ്. പന്തിന്റെ തിളക്കം കൂട്ടാന്‍ മുതുകിലെ വിയര്‍പ്പാണ് ടീം ഉപയോഗിച്ചതെന്ന് ഇംഗ്ലീഷ് പേസര്‍ മാര്‍ക് വുഡ് പറഞ്ഞു. 

ഉമിനീര് ഉപയോഗിക്കാന്‍ പാടില്ല എന്ന വിലക്ക് വന്നതോടെ മുതുകിലെ വിയര്‍പ്പാണ് നമ്മള്‍ പ്രധാനമായും ഉപയോഗിക്കുന്നത്. നമ്മുടെ മാത്രം. എന്നാല്‍ ആര്‍ച്ചറിന്റേയും ആന്‍ഡേഴ്‌സന്റേയും വിയര്‍പ്പ് കൂട്ടിച്ചേര്‍ത്തത് തനിക്ക് കിട്ടിയെന്നും മാര്‍ക് വുഡ് പറഞ്ഞു. 

204 എന്ന സ്‌കോര്‍ തങ്ങളുടെ മനസില്‍ ഉണ്ടായില്ല. 250-300 കണ്ടെത്താനാവുമെന്നാണ് കരുതിയത്. ലൈനും ലെങ്തും നിലനിര്‍ത്താന്‍ വിന്‍ഡിസ് പേസര്‍മാര്‍ക്ക് കഴിഞ്ഞതായും മാര്‍ക് വുഡ് പറഞ്ഞു. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ് 67ാം ഓവറില്‍ അവസാനിച്ചു. 

ഇംഗ്ലണ്ട് മുന്‍ നിരയെ തകര്‍ത്ത് ഗബ്രിയേലിന്റെ പേസും സ്വിങ്ങും എത്തിയപ്പോള്‍ മറുഭാഗത്ത് ഹോള്‍ഡര്‍ ആക്രമണം അഴിച്ചുവിട്ടു. 20 ഓവറില്‍ 42 റണ്‍സ് മാത്രം വഴങ്ങിയാണ് ഹോള്‍ഡര്‍ ആറ് വിക്കറ്റ് നേട്ടം കൊയ്തത്. ഗബ്രിയേല്‍ നാല് വിക്കറ്റ് വീഴ്ത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com