ഇത് ഏറ്റവും മനോഹരമായ ദിവസം; ബ്രസീല്‍ വനിതാ ഫുട്‌ബോള്‍ താരങ്ങള്‍ വിവാഹിതരായി 

ഒരു ജീവിത കാലത്തിന് അപ്പുറത്തേക്ക് നീളുന്ന സ്‌നേഹ ബന്ധം എന്നാണ് വിവാഹ വാര്‍ത്ത ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച്  ആന്‍ഡ്രെസ പറഞ്ഞത്
ഇത് ഏറ്റവും മനോഹരമായ ദിവസം; ബ്രസീല്‍ വനിതാ ഫുട്‌ബോള്‍ താരങ്ങള്‍ വിവാഹിതരായി 

 ബ്രസീല്‍ ദേശീയ വനിതാ ടീം അംഗങ്ങളായ ആന്‍ഡ്രെസയും ഫ്രാന്‍സിയേല മാനുവര്‍ ആല്‍ബേര്‍ട്ടും വിവാഹിതരായി. ജൂലൈ പത്തിനായിരുന്നു വിവാഹം. ഒരു ജീവിത കാലത്തിന് അപ്പുറത്തേക്ക് നീളുന്ന സ്‌നേഹ ബന്ധം എന്നാണ് വിവാഹ വാര്‍ത്ത ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച്  ആന്‍ഡ്രെസ പറഞ്ഞത്.

മുന്‍ ബാഴ്‌സ വനിതാ ടീം അംഗമായ ആന്‍ഡ്രെസ ഇപ്പോള്‍ ഇറ്റാലിയന്‍ ക്ലബായ എ എസ് റോമക്ക് വേണ്ടിയാണ് കളിക്കുന്നത്. 2008ലെ ബെയ്ജിങ് ഒളിംപിക്‌സില്‍ വെള്ളി മെഡല്‍ നേടിയ ബ്രസീല്‍ ടീം അംഗമായിരുന്നു ഫ്രാന്‍സിയേല. 

ഒരു ജീവിത കാലത്തിന് അപ്പുറത്തേക്ക് നീളുന്ന സ്‌നേഹ ബന്ധങ്ങളുണ്ട്. ഇത് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസം, ചിത്രങ്ങള്‍ പങ്കുവെച്ച് ആന്‍ഡ്രെസ കുറിച്ചു. റിയോ ഒളിംപിക്‌സില്‍ ബ്രസീലിന് വേണ്ടി കളിച്ച ആന്‍ഡ്രെസ 2015, 2019 ലോകകപ്പുകളിലും ടീമിലേക്ക് എത്തി. 

ബാഴ്‌സ ടീമില്‍ ഇടം നേടുന്ന ആദ്യ ബ്രസീല്‍ താരമാണ് ആന്‍ഡ്രെസ. ബ്രസീല്‍ ക്ലബുകള്‍ക്ക് വേണ്ടിയാണ് ഫ്രാന്‍സിയേല പ്രധാനമായും ബൂട്ടണിഞ്ഞത്. 2012 ലണ്ടന്‍ ഒളിംപിക്‌സിലും, 2011 വനിതാ ലോകകപ്പിലും ഫ്രാന്‍സിയേല ബാഴ്‌സ ടീം അംഗമായിരുന്നു. 2018ല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com