2021 ഓഗസ്റ്റ് വരെ അഞ്ച് പകരക്കാരെ ഇറക്കാം, സബ്സ്റ്റിറ്റിയൂട്ട് നിയമവുമായി മുന്‍പോട്ടെന്ന് ഫിഫ

കോവിഡിനെ തുടര്‍ന്ന് കൊണ്ടുവരേണ്ടി വന്ന സബ്സ്റ്റിറ്റിയൂട്ട് നിയമം 2020-2021 സീസണ്‍ അവസാനം വരെ തുടരുമെന്ന് ഫിഫ
2021 ഓഗസ്റ്റ് വരെ അഞ്ച് പകരക്കാരെ ഇറക്കാം, സബ്സ്റ്റിറ്റിയൂട്ട് നിയമവുമായി മുന്‍പോട്ടെന്ന് ഫിഫ

സൂറിച്ച്: കോവിഡിനെ തുടര്‍ന്ന് കൊണ്ടുവരേണ്ടി വന്ന സബ്സ്റ്റിറ്റിയൂട്ട് നിയമം 2020-2021 സീസണ്‍ അവസാനം വരെ തുടരുമെന്ന് ഫിഫ. അഞ്ച് കളിക്കാരെ പകരക്കാരാക്കി ഇറക്കാം എന്ന നിയമമാണ് കോവിഡിനെ തുടര്‍ന്നുള്ള ഇടവേളക്ക് ശേഷം ഫുട്‌ബോള്‍ മടങ്ങി എത്തിയപ്പോള്‍ ഫിഫ കൊണ്ടുവന്നത്. 

ഇതോടെ 2021 ജൂലൈ 31 വരെ ടീമുകള്‍ക്ക് അഞ്ച് വട്ടം പകരക്കാരെ ഇറക്കാം. രാജ്യാന്തര ഫുട്‌ബോള്‍ മത്സരങ്ങളില്‍ 2021 ജൂലൈ/ഓഗസ്റ്റ് വരെയും ഈ നിയമം തുടരും. കോവിഡിനെ തുടര്‍ന്ന് വേണ്ടി വന്ന ഇടവേളക്ക് ശേഷം കളിക്കളത്തിലേക്ക് മടങ്ങി എത്തുമ്പോള്‍ കളിക്കാര്‍ക്ക് മേലുള്ള സമ്മര്‍ദം കുറക്കാനും, 2019-2020 സീസണ്‍ പൂര്‍ത്തിയാക്കാനും വേണ്ടിയാണ് 5 സബ്സ്റ്റിറ്റിയൂട്ട് എന്ന നിയമം കൊണ്ടുവന്നത്. 

കോവിഡ് ഫുട്‌ബോളില്‍ ഏല്‍പ്പിക്കുന്ന ആഘാതം വിലയിരുത്തിയതിന് ശേഷമാവും നിയമം പിന്‍വലിക്കുന്നതില്‍ ഫിഫ ഇനി തീരുമാനമെടുക്കുക. 2019-2020 സീസണ്‍ വൈകി തീരുന്നതോടെ 2020-2021 സീസണിലെ മത്സരങ്ങള്‍ അടുപ്പിച്ച് വരാന്‍ ഇടയുണ്ട്. ഈ സാഹചര്യം കൂടി മുന്‍പില്‍ കണ്ടാണ് 5 സബ്‌സ്റ്റിറ്റിയൂട്ട് എന്ന നിയമവുമായി ഫിഫ മുന്‍പോട്ട് പോവുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com