ചോര പൊടിയുമ്പോഴും അതായിരുന്നു പ്രചോദനം; 1992 ലോകകപ്പിലെ റണ്‍ഔട്ടിലേക്ക് ചൂണ്ടി ഡിവില്ലിയേഴ്‌സ്

എട്ട് വയസുള്ളപ്പോഴാണ് ഞാന്‍ ആ റണ്‍ഔട്ട് കാണുന്നത്. അത് എന്നില്‍ വലിയ സ്വാധീനം ചെലുത്തി. പിന്നെ അങ്ങോട്ട് ജീവിതത്തിലെ എല്ലാ ദിവസവും ആ റണ്‍ഔട്ട് ഞാന്‍ പരിശീലിച്ചു
ചോര പൊടിയുമ്പോഴും അതായിരുന്നു പ്രചോദനം; 1992 ലോകകപ്പിലെ റണ്‍ഔട്ടിലേക്ക് ചൂണ്ടി ഡിവില്ലിയേഴ്‌സ്

1992 ലോകകപ്പില്‍ ഇന്‍സമാം ഉള്‍ ഹഖിനെ പുറത്താക്കിയ ജോണ്ടി റോഡ്‌സിന്റെ റണ്‍ഔട്ടാണ് തനിക്ക് പ്രചോദനമെന്ന് എബി ഡിവില്ലിയേഴ്‌സ്. ഫീല്‍ഡില്‍ സ്‌പെഷ്യല്‍ തിങ്‌സ് എന്നതിലേക്ക് തന്റെ ചിന്ത എത്തിച്ചത് ഇതാണെന്ന് ഡിവില്ലിയേഴ്‌സ് പറയുന്നു. 

എട്ട് വയസുള്ളപ്പോഴാണ് ഞാന്‍ ആ റണ്‍ഔട്ട് കാണുന്നത്. അത് എന്നില്‍ വലിയ സ്വാധീനം ചെലുത്തി. പിന്നെ അങ്ങോട്ട് ജീവിതത്തിലെ എല്ലാ ദിവസവും ആ റണ്‍ഔട്ട് ഞാന്‍ പരിശീലിച്ചു. അഴുക്കും ചോരയും നിറഞ്ഞു. എന്നാല്‍ ടീമിന് വേണ്ടി ആ ക്യാച്ചുകള്‍ എടുത്ത് സ്‌പെഷ്യല്‍ പെര്‍ഫോമന്‍സ് നടത്താന്‍ ആ റണ്‍ഔട്ട് എന്നെ പ്രചോദിപ്പിച്ചുകൊണ്ടിരുന്നു...ഡിവില്ലിയേഴ്‌സ് പറയുന്നു. 

അങ്ങനെയാണ് ജോണ്ടി കളിച്ചത്. അങ്ങനെ കളിക്കാനാണ് ഞാന്‍ എപ്പോഴും കളിക്കാന്‍ ആഗ്രഹിച്ചത്. പിന്നീട് ഞങ്ങള്‍ സുഹൃത്തുക്കളായി. ജോണ്ടിയെ കാണുക എന്നത് എന്റെ എക്കാലത്തേയും വലിയ ആഗ്രഹമായിരുന്നു. അദ്ദേഹം എനിക്ക് പ്രചോദനമായി കഴിഞ്ഞ് രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ ടീമിന്റെ ഫീല്‍ഡിങ് കോച്ചായി ജോണ്ടി എത്തി. 

ജീവിതത്തെ സ്‌നേഹിക്കുന്ന വ്യക്തിയാണ് ജോണ്ടി. ലോകം ചുറ്റുകയാണ് അദ്ദേഹം. സ്വന്തം ബൈക്കുമായി മണിക്കൂറുകളോളും ജോണ്ടി യാത്ര ചെയ്യും. അന്നും ഇന്നും അദ്ദേഹത്തിന് ഒരു മാറ്റവും ഇല്ലെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com