ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനവും കുമിളക്കുള്ളില്‍? കോഹ്‌ലിയും കൂട്ടരും ക്വാറന്റൈനിന് വിധേയമാവേണ്ടി വന്നേക്കും 

രണ്ടാഴ്ച ക്വാറന്റൈനിന് വിധേയമാവുമ്പോഴും പരിശീലനത്തില്‍ തടസം വരാത്ത വിധമാവും സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്
ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനവും കുമിളക്കുള്ളില്‍? കോഹ്‌ലിയും കൂട്ടരും ക്വാറന്റൈനിന് വിധേയമാവേണ്ടി വന്നേക്കും 

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ എത്തുന്ന ഇന്ത്യന്‍ സംഘം ക്വാറന്റൈനിന് വിധേയമാവേണ്ടി വരുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ചീഫ് എക്‌സിക്യൂട്ടീവ് നിക്ക് ഹോക്കേയ്. രണ്ടാഴ്ച ക്വാറന്റൈനിന് വിധേയമാവുമ്പോഴും പരിശീലനത്തില്‍ തടസം വരാത്ത വിധമാവും സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. 

അഡ്‌ലെയ്ഡ് ഓവലും, അതിനോട് ചേര്‍ന്നുള്ള ഹോട്ടലും ബയോസെക്യുവര്‍ ബബിള്‍ ആക്കാനാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ലക്ഷ്യമിടുന്നത് എന്ന് വ്യക്തം. ഓള്‍ഡ് ട്രോഫര്‍ഡില്‍ നിന്നും എജസ് ബൗളില്‍ നിന്നും വ്യത്യസ്തമല്ലാത്ത സൗകര്യങ്ങള്‍ അഡ്‌ലെയ്ഡ് ഓവലിന്റെ ഭാഗമായ ഹോട്ടലുണ്ട്. 

ഇന്ത്യയില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഓസ്‌ട്രേലിയയിലേക്ക് വരുന്ന ഇന്ത്യന്‍ ടീം അംഗങ്ങളെ കോവിഡ് പരിശോധനക്ക് വിധേയമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കളിക്കാരെ പരിശോധനക്ക് വിധേയമാക്കി സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് പ്രധാനപ്പെട്ടത്. ഇത് സംബന്ധിച്ചുള്ള മറ്റ് പദ്ധതികളെല്ലാം തയ്യാറാക്കി വരുന്നതേയുള്ളു. ഡിസംബര്‍ നാലിനാണ് ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റ്. 

ഐപിഎല്ലില്‍ ബിസിസിഐയുടെ താത്പര്യം എന്നത് രഹസ്യമായ കാര്യമല്ലെന്നും ഹോക്കേയ് പറഞ്ഞു. ഐപിഎല്‍ സംബന്ധിച്ച ബിസിസിഐ പ്രഖ്യാപനം വന്നിട്ടില്ല. ഓസീസിന്റെ സൂപ്പര്‍ താരങ്ങള്‍ തന്നെ ഐപിഎല്ലിന്റെ ഭാഗമായേക്കും. എന്നാല്‍ ബിസിസിഐ തീരുമാനം വന്നതിന് ശേഷം മാത്രമേ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുകയുള്ളെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com