ഐപിഎല്ലില്‍ കമന്ററി ബോക്‌സ് വീട്ടിലായേക്കും; സാധ്യത പരിഗണിച്ച് ബ്രോഡ്കാസ്‌റ്റേഴ്‌സ്

സൗത്ത് ആഫ്രിക്കയില്‍ നടന്ന സോളിഡാരിറ്റി കപ്പ് 3ടിസിയില്‍ വീട്ടിലിരുന്നാണ് കമന്റേറ്റര്‍മാര്‍ കളി വിവരിച്ചത്
ഐപിഎല്ലില്‍ കമന്ററി ബോക്‌സ് വീട്ടിലായേക്കും; സാധ്യത പരിഗണിച്ച് ബ്രോഡ്കാസ്‌റ്റേഴ്‌സ്

മുംബൈ: ആശങ്കകള്‍ക്ക് ഒടുവില്‍ ഐപിഎല്ലിന് മുന്‍പിലുള്ള തടസങ്ങളെല്ലാം നീങ്ങി. ഷെഡ്യൂള്‍, വേദി എന്നിവ സംംബന്ധിച്ച് ബിസിസിഐ ധാരണയിലെത്തി എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. അതിനിടയില്‍ വീട്ടിലിരുന്ന് തന്നെ കമന്ററി നല്‍കുന്ന കാര്യം പരിഗണിക്കുകയാണ് ബ്രോഡ്കാസ്‌റ്റേഴ്‌സ്. 

പതിമൂന്നാം ഐപിഎല്‍ സീസണില്‍ കമന്ററി ബോക്‌സ് ഒരുപക്ഷേ പലരുടേയും വീടായേക്കാം. സൗത്ത് ആഫ്രിക്കയില്‍ നടന്ന സോളിഡാരിറ്റി കപ്പ് 3ടിസിയില്‍ വീട്ടിലിരുന്നാണ് കമന്റേറ്റര്‍മാര്‍ കളി വിവരിച്ചത്. സോളിഡാരിറ്റി കപ്പിന്റൈ ഹിന്ദി കമന്റേറ്റര്‍മാരായിരുന്നത് ഇര്‍ഫാന്‍ പഠാന്‍, ദീപ് ദാസ്ഗുപ്ത, സഞ്ജയ് മഞ്ജരേക്കര്‍ എന്നിവരാണ്. 

ബറോഡ, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലെ തങ്ങളുടെ വസതിയില്‍ ഇരുന്നാണ് മൂന്ന് പേരും കമന്ററി പറഞ്ഞത്. ഐപിഎല്‍ 2020ലും ഇത് തന്നെ പിന്തുടരാനാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് ആലോചിക്കുന്നത്. എന്നാല്‍ ഇന്റര്‍നെറ്റ് വേഗതയിലെ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കുമെന്ന് ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു. 

കമന്ററി പറയുന്ന സമയം മുറിയുടെ വാതിലില്‍ മകന്‍ തട്ടിക്കൊണ്ടിരിക്കുമ്പോഴെല്ലാം ശ്രദ്ധ പോവുമെന്നും പഠാന്‍ പറയുന്നു. എന്നാല്‍ ഗ്രൗണ്ടില്‍ കളി കാണുന്നതിലും വ്യക്തതയില്‍ ടിവിയില്‍ വീട്ടിലിരുന്ന് കളി കാണാമെന്നും, ഇതിന്റെ മുന്‍തൂക്കം ലഭിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com