ഒരു മാസം കൊണ്ട് എന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു, എങ്കിലും 2014ലെ ഇംഗ്ലണ്ട് പര്യടനം നാഴികക്കല്ല്: കോഹ്‌ലി

ഒരു മാസം കൊണ്ട് എന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു, എങ്കിലും 2014ലെ ഇംഗ്ലണ്ട് പര്യടനം നാഴികക്കല്ല്: കോഹ്‌ലി

'എന്റെ ചിന്താഗതിയും, രീതിയും മാറ്റുന്നതിനെ കുറിച്ച് എനിക്ക് അവിടെ ചിന്തിക്കേണ്ടതായി വന്നു'

മുംബൈ: ടെസ്റ്റ് കരിയറിലെ നാഴിക കല്ലാണ് 2014ലെ തന്റെ ഇംഗ്ലണ്ട് പര്യടനം എന്ന് വിരാട് കോഹ്‌ലി. നല്ല പര്യടനങ്ങളെയാണ് നാഴിക കല്ലായി പലരും കണക്കാക്കുന്നത്. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ട് പോവാമെന്ന് അവിടെയാണ് താന്‍ മനസിലാക്കിയത് എന്ന് കോഹ് ലി പറയുന്നു. 

ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ഓസ്‌ട്രേലിയന്‍ പര്യടനമാണ് മുന്‍പില്‍ നിന്നത്. എന്റെ ചിന്താഗതിയും, രീതിയും മാറ്റുന്നതിനെ കുറിച്ച് എനിക്ക് അവിടെ ചിന്തിക്കേണ്ടതായി വന്നു. ഞാന്‍ കൂടുതല്‍ ധൈര്യശാലിയായി. ഏകദിനത്തില്‍ സ്വയം ഒരുങ്ങിയിരിക്കാം, നമുക്ക് പെട്ടെന്ന് പ്രചോദനം ലഭിക്കും. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അങ്ങനെയല്ല...

ടെസ്റ്റില്‍ കാര്യങ്ങള്‍ പ്രയാസമാവുമ്പോള്‍ മനസാന്നിധ്യം കണ്ടെത്താനാവണം. അതാണ് ഒരു ക്രിക്കറ്റ് താരത്തന് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. ഞാന്‍ ശരിയാക്കേണ്ടിയിരുന്നതും അതാണ്. അന്നത്തെ ഇംഗ്ലണ്ട് പര്യടനം ഇല്ലായിരുന്നു എങ്കില്‍ ഒരുപക്ഷേ എന്റെ രീതികള്‍ മാറ്റാതെ ഞാന്‍ അതേ നിലയില്‍ തുടര്‍ന്നു പോയെനെ. 

മെച്ചപ്പെടുവാന്‍ ഞാന്‍ ശ്രമിക്കില്ലായിരുന്നു. എന്റെ കരിയറിനെ എങ്ങനെ പരിഗണിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്ന് എന്നെ ചിന്തിപ്പിച്ചത് ആ പര്യടനമാണെന്നും കോഹ്‌ലി പറയുന്നു. എങ്ങനെയാണ് എന്നെ ആളുകള്‍ മനസിലാക്കിയിരുന്നത് എന്നത് 2014ന് ശേഷം ശ്രദ്ധിച്ചിട്ടില്ല. ഒരു മാസം കൊണ്ട് കളിക്കാരന്‍ എന്ന നിലയിലെ എന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു. ആളുകള്‍ എന്താണ് പറയുന്നത് എന്ന് ശ്രദ്ധിച്ചിരുന്നാല്‍ അത് നമ്മളെ നിരാശപ്പെടുത്തും. ആ സമയം ഒറ്റക്കാണ് ഞാന്‍ കടന്നു പോയത്...കോഹ് ലി പറഞ്ഞു. 

ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ഞാന്‍ സച്ചിനോട് സംസാരിച്ചു. മുംബൈയില്‍ സച്ചിനൊപ്പം നെറ്റ്‌സില്‍ പരിശീലിച്ചു. എന്റെ ഹിപ്പ് പൊസിഷനില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരെ മികവ് കാണിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com