തകര്‍പ്പന്‍ ഹാട്രിക്കടിച്ച് വര്‍ണ വെറിക്കെതിരെ സാഞ്ചോയുടെ പ്രതിഷേധം, ഫ്‌ളോയിഡിന് നീതി തേടി കളിക്കളത്തിലെ അലയൊലികളും അടങ്ങുന്നില്ല

പാഡര്‍ബോണിനെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് ഡോര്‍ട്ട്മുണ്ട് തകര്‍ത്ത കളിയില്‍ ഹാട്രിക് നേടിയ ശേഷമാണ് ഫ്‌ളോയിഡിന് ഐക്യദാര്‍ഡ്യവുമായി സാഞ്ചോ എത്തിയത്
തകര്‍പ്പന്‍ ഹാട്രിക്കടിച്ച് വര്‍ണ വെറിക്കെതിരെ സാഞ്ചോയുടെ പ്രതിഷേധം, ഫ്‌ളോയിഡിന് നീതി തേടി കളിക്കളത്തിലെ അലയൊലികളും അടങ്ങുന്നില്ല

മേരിക്കയില്‍ വര്‍ണവെറിയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായ ജോര്‍ജ് ഫ്‌ളോയിഡിനൊപ്പം ലോക മനസാക്ഷി നില്‍ക്കുന്ന ഈ സമയം കളിക്കളങ്ങളില്‍ നിന്നും ഫ്‌ളോയിഡിന് നീതി തേടി ശബ്ദനം ഉയരുന്നു. ബുണ്ടസ് ലീഗയില്‍ ഏറ്റവും ഒടുവിലായി ഇംഗ്ലണ്ട് മുന്നേറ്റ നിര താരം സാഞ്ചോ ആണ് ഫ്‌ളോയിഡിന് നീതി ആവശ്യപ്പെട്ട് വരുന്നത്. 

പാഡര്‍ബോണിനെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് ഡോര്‍ട്ട്മുണ്ട് തകര്‍ത്ത കളിയില്‍ ഹാട്രിക് നേടിയ ശേഷമാണ് ഫ്‌ളോയിഡിന് ഐക്യദാര്‍ഡ്യവുമായി സാഞ്ചോ എത്തിയത്. ജസ്റ്റിസ് ഫോര്‍ ഫ്‌ളോയിഡ് എന്നെഴുതിയ ടി ഷര്‍ട്ട് ഉയര്‍ത്തിയാണ് ലോകത്തിന്റെ കണ്ണുകളില്‍ വര്‍ണ വെറിക്കെതിരെ തുറപ്പിക്കാന്‍ സാഞ്ചോ ശ്രമിക്കുന്നത്. 

നേരത്തെ മൊറോക്കോ താരം ഹക്കിമിയും കളിക്കളത്തില്‍ ഫ്‌ളോയിഡിന് നീതി ആവശ്യപ്പെട്ട് എത്തിയിരുന്നു. ബൊറൂസിയ മൊയന്‍ചെഗ്ലാബാച്ചിന്‍ഖെ മാര്‍കസ് തുറാനും യുനിയന്‍ ബെര്‍ലിനെതിരായ മത്സരത്തിന് ഇടയില്‍ ഫ്‌ളോയിഡിലേക്ക് ലോകത്തിന്റെ ഓര്‍മകളെത്തിക്കാന്‍ ശ്രമിച്ചിരുന്നു. ജസ്റ്റിസ് ഫോര്‍ ജോര്‍ജ് എന്നെഴുതിയ ആം ബാന്‍ഡുമായാണ് യുഎസ് ഡിഫന്റര്‍ വെസ്റ്റന്‍ മകെനി കളിക്കാനിറങ്ങിയത്. 

എന്‍ബിഎ മുന്‍ താരം സ്റ്റീഫന്‍ ജാക്‌സനും, ലോസ് ആഞ്ചലസ് മുന്നേറ്റ നിര താരം ലെബ്രോനും, ടെന്നീസിലെ കൗമാര താരം കോക്കോ ഗൗഫും ശബ്ദമുയര്‍ത്തി എത്തിയിരുന്നു. എന്തുകൊണ്ട് അമേരിക്ക ഞങ്ങളെ സ്‌നേഹിക്കുന്നില്ല എന്നായിരുന്നു സ്റ്റീഫന്‍ ജാക്‌സന്റെ ചോദ്യം. അടുത്തത് ഞാന്‍ ആണോ എന്നായിരുന്നു കൊക്കോ ഗൗഫിന്റെ ചോദ്യം. ഫ്‌ളോയിഡിന്റെ കൊലപാതകത്തില്‍ അമേരിക്കയില്‍ പ്രതിഷേധം ആളി കത്തുകയാണ്. കര്‍ഫ്യൂ ലംഘിച്ച് ഞായറാഴ്ച രാത്രിയും നൂറു കണക്കിന് പ്രതിഷേധക്കാരാണ് നിരത്തിലിറങ്ങി ചില്ലുകളുടച്ചും കാറുകള്‍ അഗ്നിക്കിരയാക്കിയും പ്രതിഷേധിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com