ഒരു നാണക്കേടുമില്ല, തുറന്ന് പറയുന്നു, കോഹ്‌ലിയെ കണ്ടപ്പോള്‍ എനിക്ക് ലജ്ജ തോന്നി; തമീം ഇഖ്ബാല്‍ പറയുന്നു

കോഹ് ലിയുടെ അതേ പ്രായമായിട്ടും കോഹ് ലിക്ക് സാധിക്കുന്നത് എന്തുകൊണ്ട് തനിക്കാവുന്നില്ല എന്ന ചോദ്യത്തിന് അവിടെയാണ് ഉത്തരം ലഭിച്ചതെന്നും തമീം
ഒരു നാണക്കേടുമില്ല, തുറന്ന് പറയുന്നു, കോഹ്‌ലിയെ കണ്ടപ്പോള്‍ എനിക്ക് ലജ്ജ തോന്നി; തമീം ഇഖ്ബാല്‍ പറയുന്നു

ധാക്ക: ഇന്ത്യന്‍ നായകന്റെ ഫിറ്റ്‌നസിന് ആരാധകരേറെയാണ്. ഇപ്പോള്‍ ഒരു ബംഗ്ലാദേശ് താരമാണ് കോഹ് ലിയുടെ ഫിറ്റ്‌നസിന് പുകഴ്ത്തി എത്തുന്നത്. കോഹ് ലി പരിശീലനം നടത്തുന്നത് കണ്ടപ്പോള്‍ തനിക്ക് തന്നോട് തന്നെ ലജ്ജ തോന്നിയതായി ബംഗ്ലാദേഷ് ഓപ്പണര്‍ തമീം ഇഖ്ബാല്‍. കോഹ് ലിയുടെ അതേ പ്രായമായിട്ടും കോഹ് ലിക്ക് സാധിക്കുന്നത് എന്തുകൊണ്ട് തനിക്കാവുന്നില്ല എന്ന ചോദ്യത്തിന് അവിടെയാണ് ഉത്തരം ലഭിച്ചതെന്നും തമീം പറയുന്നു. 

ഇന്ത്യന്‍ കമന്റേറ്ററോട് സംസാരിക്കുന്നത് കൊണ്ടല്ല ഞാന്‍ ഈ പറയുന്നത്. ഇന്ത്യ ഞങ്ങളുടെ അയല്‍ക്കാരാണ്. ഇന്ത്യ എന്ത് ചെയ്താലും അതിന്റെ പ്രതിഫലനം ബംഗ്ലാദേശിലുമുണ്ടാവും. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ വന്ന മാറ്റത്തിന്റെ അലയൊലികള്‍ ബംഗ്ലാദേശിലുമുണ്ടായി, ബംഗ്ലാ താരം പറയുന്നു. 

ഇത് അംഗീകരിക്കുന്നതില്‍ എനിക്കൊരു നാണക്കേടുമില്ല. മൂന്ന് വര്‍ഷം മുന്‍പ് കോഹ് ലി പരിശീലനം നടത്തുന്നത് കണ്ടപ്പോള്‍ എനിക്ക് എന്നോട് തന്നെ ലജ്ജ തോന്നി. എന്റെ അതേ പ്രായത്തിലുള്ള താരം, ഇത്രയും കഠിനാധ്വാനം ചെയ്യുന്നു. ഞാന്‍ അതിന്റെ പകുതി പോലും ചെയ്യുന്നില്ല. 

കോഹ് ലിയെ പോലെ ഞങ്ങളുടെ ടീമിലുമുണ്ട് അങ്ങനെ ഒരാള്‍. മുഷ്ഫിഖര്‍ റഹീം. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ മുഷ്ഫിഖര്‍ റഹീമും ഞങ്ങള്‍ക്ക് മാതൃകയാണെന്ന് തമീം ഇഖ്ബാല്‍ പറയുന്നു. സഞ്ജയ് മഞ്ജരേക്കറിന് ഒപ്പം ഇഎസ്പിഎന്‍ക്രിക്ഇന്റോയില്‍ സംസാരിക്കുമ്പോഴായിരുന്നു തമീം ഇഖ്ബാലിന്റെ വാക്കുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com