20 വര്‍ഷത്തിന് ശേഷം ആ മാജിക് റിസ്റ്റി ഫ്‌ലിക്‌സ്! അസ്ഹറുദ്ദീന്‍ വീണ്ടും ബാറ്റെടുത്തതോടെ ത്രില്ലടിച്ച് ആരാധകര്‍

ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്‌റ്റേഡിയത്തില്‍ നേരം പോക്കിന് ഏതാനും ഡെലിവറി നേരിടുകയാണ് അസ്ഹറുദ്ദീന്‍
20 വര്‍ഷത്തിന് ശേഷം ആ മാജിക് റിസ്റ്റി ഫ്‌ലിക്‌സ്! അസ്ഹറുദ്ദീന്‍ വീണ്ടും ബാറ്റെടുത്തതോടെ ത്രില്ലടിച്ച് ആരാധകര്‍

20 വര്‍ഷം മുന്‍പാണ് ഇന്ത്യന്‍ മുന്‍ താരം അസ്ഹറുദ്ധീന്‍ ഇന്ത്യക്ക് വേണ്ടി കളിച്ചത്. 2000ല്‍ വാതുവെപ്പിന്റെ പേരില്‍ വിലക്കേര്‍പ്പെടുത്തിയതിന് ശേഷം ക്രിക്കറ്റില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു അസ്ഹറുദ്ദീന്‍. അനൗദ്യോഗിക മത്സരങ്ങള്‍ ഏതാനും കളിച്ചതൊഴിച്ചാല്‍ ആരാധകര്‍ക്ക് മുന്‍പിലേക്ക് ബാറ്റുമായി അസ്ഹറുദ്ദീന്‍ അധികം എത്തിയിട്ടില്ല. വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ മാജിക് റിസ്റ്റിന്റെ മികവ് ഓര്‍മിപ്പിച്ച് എത്തുകയാണ് അസ്ഹറുദ്ദീന്‍ ഇപ്പോള്‍...

ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്‌റ്റേഡിയത്തില്‍ നേരം പോക്കിന് ഏതാനും ഡെലിവറി നേരിടുകയാണ് അസ്ഹറുദ്ദീന്‍. കാഷ്വല്‍ ലുക്കിലാണെങ്കിലും തന്റെ ട്രോഡ്മാര്‍ക്ക് ഷോട്ടുമായാണ് ഇവിടെ അസ്ഹറുദ്ദീന്‍ എത്തുന്നത്. പഴയ കാലത്തെ പോലെ ടൈമിങ് എന്നാണ് അസ്ഹറുദ്ദീന്‍ ആരാധകരുമായി പങ്കുവെച്ച വീഡിയോയ്‌ക്കൊപ്പം കുറിക്കുന്നത്. 

മറ്റ് ഷോട്ടുകള്‍ക്കൊപ്പം അസ്ഹറുദ്ദീന്റെ പ്രശസ്തമായ ഫഌക് ഷോട്ടും കടന്നു വരുന്നുണ്ട്. ബാക്ക്ഫൂട്ട് പഞ്ച്, കവര്‍ഡ്രൈവുകള്‍, കട്ട് ഷോട്ട്, ലെഗ് സൈഡീലൂടെ ഫഌക്ക് എന്നീ ഷോട്ടുകളാണ് അസ്ഹറുദ്ദീന്‍ ഇവിടെ കളിക്കുന്നത്. 90കളിലെ കളി പ്രേമികളിലേക്ക് നൊസ്റ്റാള്‍ജിയ സൃഷ്ടിക്കുന്നതാണ് ഇത്...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com