ഇന്ത്യ-ഓസ്‌ട്രേലിയ ഇലവനുമായി ആരോണ്‍ ഫിഞ്ച്, രോഹിത് ശര്‍മയെ തഴഞ്ഞു, സെവാഗിനൊപ്പം ഓപ്പണ്‍ ചെയ്യേണ്ടത് രോഹിത്തല്ലെന്ന് വിശദീകരണം

ഇന്ത്യ-ഓസ്‌ട്രേലിയ ഇലവനുമായി ആരോണ്‍ ഫിഞ്ച്, രോഹിത് ശര്‍മയെ തഴഞ്ഞു, സെവാഗിനൊപ്പം ഓപ്പണ്‍ ചെയ്യേണ്ടത് രോഹിത്തല്ലെന്ന് വിശദീകരണം

'അത്രയും ആധ്യപത്യത്തോടെ കളിക്കുന്ന താരമാണ്. സെവാഗ് ഫോമിലാണെങ്കില്‍ പിന്നെ കളി കഴിഞ്ഞു'

മെല്‍ബണ്‍: ഇന്ത്യ-ഓസ്‌ട്രേലിയ സംയുക്ത ഏകദിന ഇലവനുമായി വരികയാണ് ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച്. ഇവിടെ ഓപ്പണിങ്ങില്‍ രോഹിത് ശര്‍മയ ഫിഞ്ച് ഒഴിവാക്കിയതാണ് ആരാധകരെ അലോസരപ്പെടുത്തുന്നത്. 

സെവാഗും ഗില്‍ക്രിസ്റ്റുമാണ് ഫിഞ്ചിന്റെ ഇലവനിലെ ഓപ്പണര്‍മാര്‍. സെവാഗിനെയാണ് ഞാന്‍ ആദ്യം തെരഞ്ഞെടുക്കുക. അത്രയും ആധ്യപത്യത്തോടെ കളിക്കുന്ന താരമാണ്. സെവാഗ് ഫോമിലാണെങ്കില്‍ പിന്നെ കളി കഴിഞ്ഞു. രോഹിത് ശര്‍മയ്‌ക്കൊപ്പം എനിക്ക് പോവണമെന്നുണ്ട്. റെക്കോര്‍ഡുകളും വിസ്മയിപ്പിക്കുന്നതാണ്. എന്നാല്‍ സെവാഗിനൊപ്പം ഗില്‍ക്രിസ്റ്റ് ഓപ്പണ്‍ ചെയ്യുന്നത് കാണാനാണ് എനിക്കിഷ്ട, ഫിഞ്ച് പറഞ്ഞു. 

റിക്കി പോണ്ടിങ്ങാണ് മൂന്നാമത് എത്തുന്നത്. കോഹ് ലി നാലാമതും. ഓള്‍ റൗണ്ടറായി ഹര്‍ദിക് പാണ്ഡ്യ ഫിഞ്ചിന്റെ ഇലവനില്‍ ഇടം പിടിക്കുന്നു. സൈമണ്ട്‌സ്, ബ്രെറ്റ് ലീ, ബൂമ്ര, മഗ്രാത്ത് എന്നിവരാണ് മറ്റ് താരങ്ങള്‍. ധോനിയാണ് വിക്കറ്റ് കീപ്പര്‍. സ്പിന്നറായി ബ്രാഡ് ഹോഗിനെ അല്ലെങ്കില്‍ ഹര്‍ഭജനേയും ഫിഞ്ച് തെരഞ്ഞെടുക്കുന്നു,.. 

ഫിഞ്ചിന്റെ ഇന്ത്യ-ഓസ്‌ട്രേലിയ ഇലവന്‍: സെവാഗ്, ഗില്‍ക്രിസ്റ്റ്, റിക്കി പോണ്ടിങ്, കോഹ് ലി, സൈമണ്ട്‌സ്, ഹര്‍ദിക് പാണ്ഡ്യ, ധോനി, ലീ, ബൂമ്ര, ഹോഗ്/ഹര്‍ഭജന്‍ സിങ്, മഗ്രാത്ത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com