മെസിക്ക് മുന്‍പേ പറന്ന് ക്രിസ്റ്റ്യാനോ, ഫുട്‌ബോളിലെ ആദ്യ ബില്ല്യനയര്‍; മഹാ കോടീശ്വരനാവുന്ന മൂന്നാമത്തെ മാത്രം കായിക താരം

ഫോര്‍ബ്‌സിന്റെ 2020ലെ അതിസമ്പന്നരായ സെലിബ്രിറ്റികളുടെ ലിസ്റ്റില്‍ നാലാം സ്ഥാനത്താണ് ക്രിസ്റ്റ്യാനോ
മെസിക്ക് മുന്‍പേ പറന്ന് ക്രിസ്റ്റ്യാനോ, ഫുട്‌ബോളിലെ ആദ്യ ബില്ല്യനയര്‍; മഹാ കോടീശ്വരനാവുന്ന മൂന്നാമത്തെ മാത്രം കായിക താരം

ഫുട്‌ബോള്‍ ലോകത്തിലെ ആദ്യ ബില്ല്യനയറായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ. മെസിയേയും വെട്ടിയാണ് ക്രിസ്റ്റിയാനോ ഫുട്‌ബോള്‍ ലോകത്തിലെ അതിസമ്പന്നന്മാരില്‍ ഒന്നാമതെത്തുന്നത്. ഫോര്‍ബ്‌സ് പുറത്തുവിട്ട പ്രതിഫല കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 105 മില്യണ്‍ ഡോളറാണ് ക്രിസ്റ്റിയാനോയുടെ കൈകളിലേക്ക് വന്നത്. 

നിലവില്‍ 650 മില്യണ്‍ ഡോളറാണ് ക്രിസ്റ്റിയാനോയുടെ സമ്പാദ്യം. 2022 വരെ യുവന്റുമായുള്ള കരാറിലെ പ്രതിഫലം കൂടി ഇതിനൊപ്പം ചേര്‍ക്കുമ്പോള്‍ 765 മില്യണ്‍ ഡോളറിലേക്ക് ഈ കണക്കുകളെത്തും. പിന്നെയുള്ള 350 മില്യണ്‍ ഡോളര്‍ സ്‌പോണ്‍സര്‍ഷിപ്പ് ഡീലുകള്‍ വഴിയാണ് കണക്കാക്കുന്നത്. 

ഫോര്‍ബ്‌സിന്റെ 2020ലെ അതിസമ്പന്നരായ സെലിബ്രിറ്റികളുടെ ലിസ്റ്റില്‍ നാലാം സ്ഥാനത്താണ് ക്രിസ്റ്റ്യാനോ. മെസി അഞ്ചാമതും. ബില്യണ്‍ ഡോളര്‍ സമ്പാദ്യത്തിലേക്ക് എത്തുന്ന മൂന്നാമത്തെ കായിക താരമാണ് ക്രിസ്റ്റ്യാനോ. 2009ല്‍ ടൈഗര്‍ വുഡ് ഈ നേട്ടത്തിലേക്കെത്തി. 2017ല്‍ ഫ്‌ളോയിഡ് മെയ്വെതറും. 

2005ല്‍ കരിയര്‍ ആരംഭിച്ചതിന് ശേഷം 605 മില്യണ്‍ ഡോളര്‍ വരുമാനമാണ് മെസി നേടിയത്. ബാഴ്‌സയുമായുള്ള മെസിയുടെ നിലവിലെ കരാര്‍ അവസാനിക്കുമ്പോള്‍ മെസിയും ബില്യണ്‍ ഡോളര്‍ മാര്‍ക്ക് മറികടക്കും. കരിയര്‍ പ്രതിഫലം 450 മില്യണ്‍ ഡോളറുമായി ബേസ്‌ബോള്‍ താരം അലക്‌സ് റോഡ്രിഗ്‌സ് ആണ് മൂന്നാമതുള്ള താരം. 500 മില്യണ്‍ ഡോളറാണ് കരിയറില്‍ ഡേവിഡ് ബെക്കാമിന്റെ സമ്പാദ്യം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com