കളിയിലും സ്വഭാവത്തിലും ഞങ്ങള്‍ തമ്മില്‍ ചേര്‍ച്ചയില്ല, കോഹ്‌ലിക്കൊപ്പം കളിക്കാനായത് ഭാഗ്യം; വില്യംസണ്‍

'വ്യത്യസ്ത രീതിയിലാണ് ഞങ്ങള്‍ കളിക്കുന്നത്, മാനസികമായും ശാരീരികമായും. കളിക്കളത്തിലെ സ്വഭാവത്തിലും ഞങ്ങള്‍ക്കിടയില്‍ വ്യത്യസ്തതകളുണ്ട്'
കളിയിലും സ്വഭാവത്തിലും ഞങ്ങള്‍ തമ്മില്‍ ചേര്‍ച്ചയില്ല, കോഹ്‌ലിക്കൊപ്പം കളിക്കാനായത് ഭാഗ്യം; വില്യംസണ്‍

മുംബൈ: കോഹ് ലിക്കൊപ്പം കളിക്കാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നതായി ന്യൂസിലാന്‍ഡ് നായകന്‍ കെയിന്‍ വില്യംസണ്‍. വര്‍ഷങ്ങളായി കോഹ് ലിയുടെ വളര്‍ച്ച താന്‍ അടുത്ത് നിന്ന് നോക്കി കാണുകയാണെന്നും വില്യംസണ്‍ പറഞ്ഞു. 

അത്രയും ചെറുപ്പത്തില്‍ കോഹ് ലിയെ അറിയാനായതും യാത്രയില്‍ ഒപ്പം കൂടാനായതും ഭാഗ്യമാണ്. കഴിഞ്ഞ ഏതാനും വര്‍ഷമായാണ് ഞാന്‍ കൂടുതല്‍ അടുത്ത് ഇടപഴകാന്‍ തുടങ്ങിയത്. കളിയെ കുറിച്ചുള്ള അഭിപ്രായങ്ങളും എല്ലാം പങ്കുവെക്കാന്‍ തുടങ്ങി..

എന്നാല്‍ വ്യത്യസ്ത രീതിയിലാണ് ഞങ്ങള്‍ കളിക്കുന്നത്, മാനസികമായും ശാരീരികമായും. കളിക്കളത്തിലെ സ്വഭാവത്തിലും ഞങ്ങള്‍ക്കിടയില്‍ വ്യത്യസ്തതകളുണ്ട്, സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്റ്റില്‍ വില്യംസണ്‍ പറഞ്ഞു. 2008ലെ അണ്ടര്‍ 19 ലോകകപ്പിലൂടെയാണ് കോഹ് ലിയും വില്യംസണും തങ്ങളുടെ മികവ് ക്രിക്കറ്റ് ലോകത്തെ കാണിച്ച് തുടങ്ങിയത്. 

മലേഷ്യയില്‍ നടന്ന ടൂര്‍ണമെന്റില്‍ വില്യംസണിന്റെ ടീമിനെ സെമിയില്‍ തോല്‍പ്പിച്ച് കോഹ് ലി കിരീടം ചൂടുകയും ഇന്ത്യന്‍ ടീമിലേക്ക് എത്തുകയും ചെയ്തു. പിന്നെ കോഹ് ലിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇപ്പോള്‍ ഇന്ത്യന്‍ ടീമിലും കിവീസ് ടീമുലുമുള്ള രവീന്ദ്ര ജഡേജ, ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി എന്നിവരും അന്ന് കോഹ് ലിക്കും വില്യംസണിനും ഒപ്പം അണ്ടര്‍ 19 ലോകകപ്പ് കളിക്കാനുണ്ടായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com