കോവിഡ് ലക്ഷണം ഇല്ലെങ്കില്‍ പന്തില്‍ ഉമിനീര് പുരട്ടാം, കാരണം നിങ്ങള്‍ കുമിളക്കുള്ളിലാണ്: ഷോണ്‍ പൊള്ളോക്ക് 

കോവിഡ് ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ പന്തില്‍ ഉമിനീര് പുരട്ടുന്നതിന് പിന്നെ എന്താണ് പ്രശ്‌നം? കാരണം നിങ്ങള്‍ ആ കുമിളക്കുള്ളിലാണ്
കോവിഡ് ലക്ഷണം ഇല്ലെങ്കില്‍ പന്തില്‍ ഉമിനീര് പുരട്ടാം, കാരണം നിങ്ങള്‍ കുമിളക്കുള്ളിലാണ്: ഷോണ്‍ പൊള്ളോക്ക് 

ജൊഹന്നാസ്ബര്‍ഗ്: അതിസൂക്ഷ്മ സുരക്ഷ സംവിധാനമായ ബയോ ബബിളിനുള്ളില്‍ നിന്ന് കളിക്കുമ്പോള്‍ ഉമിനീര് പന്തില്‍ പുരട്ടിയാലും പ്രശ്‌നമില്ലെന്ന് സൗത്ത് ആഫ്രിക്കന്‍ മുന്‍ നായകന്‍ ഷോണ്‍ പൊള്ളോക്ക്. ഗ്രൗണ്ടും കളിക്കാര്‍ ഉള്‍പ്പെടുന്ന ഇടങ്ങളുമെല്ലാം കുമിള പോലെ കണ്ട് സുരക്ഷാ കവചമൊരുക്കിയാണ് ബയോ സെക്യുര്‍ കാലാവസ്ഥ സൃഷ്ടിക്കുന്നത്. 

കളിക്കാരെ പരിശോധനയ്ക്ക് വിധേയമാക്കും. രണ്ടാഴ്ച അവരെ നിരീക്ഷിക്കും. കോവിഡ് ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ പന്തില്‍ ഉമിനീര് പുരട്ടുന്നതിന് പിന്നെ എന്താണ് പ്രശ്‌നം? കാരണം നിങ്ങള്‍ ആ കുമിളക്കുള്ളിലാണ്. കൊറോണ വൈറസ് ഉള്ള ആരുമായും നിങ്ങള്‍ ബന്ധപ്പെടുന്നില്ല, പൊള്ളോക്ക് പറഞ്ഞു. 

ഇംഗ്ലണ്ട് പര്യടനത്തിനായി എത്തുന്ന വിന്‍ഡിസ് ടീം 14 ദിവസം ക്വാറന്റീനില്‍ കഴിയും. ഗ്രൗണ്ടിനോട് ചേര്‍ന്നാണ് കളിക്കാര്‍ താമസിക്കുന്നത്. അടച്ചിട്ട സ്‌റ്റേഡിയത്തിലാവും കളി. കളിക്കാര്‍ പോവുന്ന ഇടങ്ങളെല്ലാം സുരക്ഷിതമെന്ന് ഉറപ്പാക്കും. ട്വന്റി20 ലോകകപ്പ് പോലെ വലിയ ടൂര്‍ണമെന്റ് നടത്താന്‍ ഇതുപോലെ ബയോ ബബിള്‍ സൃഷ്ടിക്കാന്‍ കഴിയുന്നത് ഓസ്‌ട്രേലിയക്കാണെന്നും സൗത്ത് ആഫ്രിക്കന്‍ മുന്‍ നായകന്‍ ചൂണ്ടിക്കാട്ടി. 

ജൂലൈ എട്ടിന് സതാംപ്ടണിലാണ് ഇംഗ്ലണ്ട്-വിന്‍ഡിസ് പരമ്പരയിലെ ആദ്യ ടെസ്റ്റ്. ഓള്‍ഡ് ട്രഫോര്‍ഡാണ് പരമ്പരയിലെ മറ്റൊരു വേദി. സ്റ്റേഡിയത്തോട് ചേര്‍ന്ന് താമസ സൗകര്യം ഉണ്ടെന്നതാണ് ഈ വേദികള്‍ തെരഞ്ഞെടുക്കാന്‍ കാരണം. കോവിഡ് കേസുകളുടടെ എണ്ണം നിയന്ത്രിക്കാന്‍ ഇംഗ്ലണ്ടിന് സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് രാജ്യം സമ്മര്‍ ഹോം സീസണ്‍ ആരംഭിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com