ന്യൂസിലാന്‍ഡ് കോവിഡ് മുക്തം; കൊറോണയെ തുരുത്താന്‍ കിവീസിനെ തുണച്ചത് 3 കാര്യങ്ങളെന്ന് നീഷാം 

കഴിഞ്ഞ 17 ദിവസത്തിന് ഇടയില്‍ പുതുതായി ഒരു കേസും ന്യൂസിലാന്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്തില്ല
ന്യൂസിലാന്‍ഡ് കോവിഡ് മുക്തം; കൊറോണയെ തുരുത്താന്‍ കിവീസിനെ തുണച്ചത് 3 കാര്യങ്ങളെന്ന് നീഷാം 

വെല്ലിങ്ടണ്‍: കോവിഡിനെതിരായ പോരാട്ടത്തില്‍ ഏവര്‍ക്കും ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് ന്യൂസിലാന്‍ഡില്‍ നിന്നും വന്നത്. കിവീസ് മണ്ണിലെ അവസാന കോവിഡ് ബാധിതനും രോഗമുക്തി നേടി. നിലവില്‍ ന്യൂസിലാന്‍ഡില്‍ ഒരു കോവിഡ് ബാധിതനുമില്ല. 

കഴിഞ്ഞ 17 ദിവസത്തിന് ഇടയില്‍ പുതുതായി ഒരു കേസും ന്യൂസിലാന്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്തില്ല. കോവിഡിനെതിരായ പോരാട്ടം ജയം കണ്ടതോടെ രാജ്യത്തെ അഭിനന്ദിച്ചും സന്തോഷം പങ്കുവെച്ചും എത്തുന്നവരില്‍ കിവീസ് താരം ജിമ്മി നീഷാമുമുണ്ട്. 

കോവിഡിനെ തുരത്താന്‍ കിവീസിനെ തുണച്ചത് എന്തെല്ലാമെന്നും ഏതാനും വാക്കുകള്‍ കൊണ്ട് നീഷാം പറയുന്നു. നമ്മുടെ പ്ലാനിങ്, നിശ്ചയദാര്‍ഡ്യം ടീം വര്‍ക്ക് എന്നിവയെല്ലാമാമാണ് ഒരിക്കല്‍ കൂടി ഫലം കണ്ടിരിക്കുന്നതെന്ന് നീഷാം ട്വീറ്റ് ചെയ്തു. 

ന്യൂസിലാന്‍ഡില്‍ സോഴ്‌സ് അറിയാത്ത കോവിഡ് കേസ് ന്യൂസിലാന്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്തത് ഏപ്രില്‍ 30നാണ്. 5 മില്യണ്‍ ജനങ്ങളെ ഉള്‍പ്പെടുന്ന ന്യൂസിലാന്‍ഡിന് ഇനി ആരാധകരുടെ അകമ്പടിയോടെ കളിക്കളങ്ങള്‍ തുറക്കാനും, കണ്‍സേര്‍ട്ടുകള്‍ നടത്താനും, നിയന്ത്രണങ്ങളില്ലാതെ ഫ്‌ളൈറ്റുകള്‍ പറപ്പിക്കാനുമാവും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com