ഇനി പന്തിന്റെ വലിപ്പം കുറയ്ക്കണം, പിച്ചിന്റെ നീട്ടവും; ബാറ്റ്-ബോള്‍ ബാലന്‍സ് കണ്ടെത്താനുള്ള വഴി

പന്തില്‍ ഉമിനീര് പുരട്ടുന്നത് വിലക്കിയതോടെ കളിയില്‍ ബാറ്റ് ബോള്‍ ബാലന്‍സ് നഷ്ടപ്പെടാതിരിക്കാനാണ് ഇവര്‍ വഴി പറയുന്നത്
ഇനി പന്തിന്റെ വലിപ്പം കുറയ്ക്കണം, പിച്ചിന്റെ നീട്ടവും; ബാറ്റ്-ബോള്‍ ബാലന്‍സ് കണ്ടെത്താനുള്ള വഴി

കോവിഡ് ക്രിക്കറ്റില്‍ വരുത്തിയ മാറ്റങ്ങള്‍ കളിയെ ബാധിക്കാതിരിക്കാന്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ജെമിമ റോഡ്രിഗ്‌സും, കിവീസ് താരം സോഫിയ ഡെവൈനും. ക്രിക്കറ്റ് ബോളിന്റെ വലിപ്പം കുറയ്ക്കുക, പിച്ചിന്റെ നീട്ടം കുറയ്ക്കുക എന്നീ വഴികളാണ് ഇവര്‍ മുന്‍പോട്ട് വെക്കുന്നത്. 

പന്തില്‍ ഉമിനീര് പുരട്ടുന്നത് വിലക്കിയതോടെ കളിയില്‍ ബാറ്റ് ബോള്‍ ബാലന്‍സ് നഷ്ടപ്പെടാതിരിക്കാനാണ് ഇവര്‍ വഴി പറയുന്നത്. വലിപ്പം കുറഞ്ഞ പന്തുകള്‍ ഉപയോഗിക്കുന്നതിലൂടെ കൂടുതല്‍ വേഗത കൊണ്ടുവരാന്‍ ബൗളര്‍മാര്‍ക്കാവും. പന്തിനെ കൂടുതല്‍ ടേണ്‍ ചെയ്യിക്കാന്‍ സ്പിന്നര്‍മാര്‍ക്കും സാധിക്കുമെന്ന് ഡെവൈന്‍ പറഞ്ഞു. 

പിച്ചിന്റെ വലിപ്പം കുറക്കണം എന്ന അഭിപ്രായമാണ് ജെമിമയില്‍ നിന്നുണ്ടായത്. അതിലൂടെ ബാറ്റും ബൗളും തമ്മിലുള്ള ബാലന്‍സ് കളിയില്‍ ഉറപ്പിക്കാനാവുമെന്ന് ജെമിമ ചൂണ്ടിക്കാണിക്കുന്നു. ഈ മാറ്റങ്ങള്‍ കളിയെ കൂടുതല്‍ ആകര്‍ഷകമാക്കുമെങ്കില്‍ അങ്ങനെ ചെയ്യണം. എത്രപേരെ കളിയിലേക്ക് ആകര്‍ഷിക്കാന്‍ പറ്റുമോ അത്രയും ചെയ്യണമെന്നും ജെമിമ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com