95 ദിവസത്തിന് ശേഷം ക്രിസ്റ്റ്യാനോ ഇന്ന് കളിക്കളത്തില്‍; ഇറ്റാലിയന്‍ സൂപ്പര്‍ കോപ്പയിലെ സെമി പോര് 

കോപ്പ ഇറ്റാലിയ സെമി ഫൈനലിന്റെ രണ്ടാം പാദത്തില്‍ വെള്ളിയാഴ്ച രാത്രി യുവന്റ്‌സ് എസി മിലാനെ നേരിടും
95 ദിവസത്തിന് ശേഷം ക്രിസ്റ്റ്യാനോ ഇന്ന് കളിക്കളത്തില്‍; ഇറ്റാലിയന്‍ സൂപ്പര്‍ കോപ്പയിലെ സെമി പോര് 

ടൂറിന്‍: 95 ദിവസത്തിന് ശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ന് കളിക്കളത്തിലിറങ്ങും. കോപ്പ ഇറ്റാലിയ സെമി ഫൈനലിന്റെ രണ്ടാം പാദത്തില്‍ വെള്ളിയാഴ്ച രാത്രി യുവന്റ്‌സ് എസി മിലാനെ നേരിടും. 

മാര്‍ച്ച് 9നാണ് കോവിഡിനെ തുടര്‍ന്ന് ഇറ്റലിയില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ നിര്‍ത്തിവെച്ചത്. ഫെബ്രുവരി 13ന് നടന്ന കോപ്പ ഇറ്റാലിയ സെമി ഫൈനല്‍ ആദ്യ പാദത്തില്‍ ക്രിസ്റ്റ്യാനോയുടെ അവസാന നിമിഷത്തിലെ വിവാദ പെനാല്‍റ്റിയുടെ ബലത്തില്‍ യുവന്റ്‌സ് 1-1 പിടിച്ചിരുന്നു. 

ജൂണ്‍ 17നാണ് ഫൈനല്‍. നാപ്പോളിയും ഇന്റര്‍മിലാനും തമ്മിലാണ് രണ്ടാമത്തെ സെമി പോര്. ഓന്നാം പാദത്തില്‍ 1-0ന് മുന്നിട്ട് നില്‍ക്കുകയാണ് നാപ്പോളി. ഇടവേളക്ക് ശേഷം എത്തുമ്പോള്‍ കളിക്കാരുടെ പ്രകടനം എങ്ങനെയാവും എന്ന ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം. 

കോപ്പ ഇറ്റാലിയ സെമി ഫൈനലില്‍ നിശ്ചിത സമയത്ത് ഇരു ടീമുകളും സമനില പാലിച്ചാല്‍ കളിയില്‍ അധിക സമയം അനുവദിക്കില്ല. സമനില സ്‌കോര്‍ മറികടക്കാനായി കളി നേരെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് പോവും. വെള്ളിയാഴ്ച ഹിഗ്വെയ്ന്‍ കളിക്കില്ലെന്നാണ് സൂചന. ഗിഗി ബഫണായിരിക്കും യുവന്റ്‌സിന്റെ വല കാക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com