ലിവര്‍പൂള്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഫലം പറ്റുന്ന താരം? പിഎസ്ജിയെ തള്ളിയ വാന്‍ഡൈക്കിന് മുന്‍പില്‍ വന്‍ തുകയുമായി ക്ലബ് 

ലിവര്‍പൂളുമായുള്ള വാന്‍ഡൈക്കിന്റെ പുതിയ 5 വര്‍ഷത്തെ കരാര്‍ പ്രകാരം ആഴ്ചയില്‍ 220,000 യൂറോയാണ് താരത്തിന് പ്രതിഫലമായി ലഭിക്കുക
ലിവര്‍പൂള്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഫലം പറ്റുന്ന താരം? പിഎസ്ജിയെ തള്ളിയ വാന്‍ഡൈക്കിന് മുന്‍പില്‍ വന്‍ തുകയുമായി ക്ലബ് 

ലണ്ടന്‍: ആന്‍ഫീല്‍ഡില്‍ തന്നെ തുടര്‍ പ്രതിരോധ നിര താരം വാന്‍ഡൈക്ക് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. പിഎസ്ജി മുന്‍പില്‍ വെച്ച കൂറ്റന്‍ ഓഫര്‍ വാന്‍ഡൈക്ക് നിരസിച്ചതായി ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ലിവര്‍പൂളുമായുള്ള വാന്‍ഡൈക്കിന്റെ പുതിയ 5 വര്‍ഷത്തെ കരാര്‍ പ്രകാരം ആഴ്ചയില്‍ 220,000 യൂറോയാണ് താരത്തിന് പ്രതിഫലമായി ലഭിക്കുക. ലിവര്‍പൂളിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയാണ് ഇത്. ഇതോടെ ലിവര്‍പൂളില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം പറ്റുന്ന താരമായി വാന്‍ഡൈക്ക്. 

57 മില്യണ്‍ യൂറോയുടെ കരാറാണ് വാന്‍ഡൈക്കുമായി ലിവര്‍പൂള്‍ ഒപ്പുവെക്കുന്നത്. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ലിവര്‍പൂള്‍ നിര്‍ത്തി വെച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം പിഎസ്ജിയിലേക്ക് വാന്‍ഡൈക്ക് പോവുന്നതില്‍ ലിവര്‍പൂളിന് പ്രശ്‌നമൊന്നും ഇല്ലെന്നും റിപ്പോര്‍ട്ടുണ്ട്. 

നിലവില്‍ ആഴ്ചയില്‍ 180,000 യൂറോയാണ് വാന്‍ഡൈക്കിന്റെ പ്രതിഫലം. പിഎസ്ജിയിലേക്ക് വാന്‍ഡൈക്ക് ചേക്കേറിയാല്‍ ഇതിന്റെ ഇരട്ടി ലഭിക്കുമെന്ന് വ്യക്തം. എന്നാല്‍ ലിവര്‍പൂള്‍ വിടേണ്ടതില്ലെന്നാണ് വാന്‍ഡൈക്കിന്റെ തീരുമാനം. 2018ല്‍ സതാംപ്ടണില്‍ നിന്ന് 75 മില്യണ്‍ യൂറോക്കാണ് വാന്‍ഡൈക്ക് ആന്‍ഫീല്‍ഡിലേക്ക് എത്തുന്നത്. അന്ന് വരെ ഒരു ഡിഫന്റര്‍ക്ക് ലഭിച്ചിരുന്ന ഉയര്‍ന്ന തുകയായിരുന്നു അത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com