ഇന്ത്യന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും പ്രായം ചെന്ന താരം വസന്ത് റായ്ജി അന്തരിച്ചു

ഒന്‍പത് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച അദ്ദേഹത്തിന് നേടാനായത് 277 റണ്‍സ്. 68 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍
ഇന്ത്യന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും പ്രായം ചെന്ന താരം വസന്ത് റായ്ജി അന്തരിച്ചു

മുംബൈ: ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം എന്ന വിശേഷണം നേടിയ വസന്ത് റായ്ജി(100) അന്തരിച്ചു. വാര്‍ധക്യ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.

ലോക ക്രിക്കറ്റ് ചരിത്രകാരന്മാര്‍ക്കിടയിലെ ശ്രദ്ധേയ വ്യക്തിത്വം കൂടിയായിരുന്നു വസന്ത് റായ്ജി. 1939ല്‍ ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യക്ക് വേണ്ടി ആദ്യ മത്സരം. അരങ്ങേറ്റ മത്സരത്തില്‍ സുഖമുള്ള ഓര്‍മയല്ല റായ്ജിക്കുള്ളത്. ഒന്നാം ഇന്നിങ്‌സില്‍ പൂജ്യത്തിനും രണ്ടാമത്തേതില്‍ 1 റണ്‍സിനും പുറത്തായി.
 
1941ലാണ് മുംബൈക്ക് വേണ്ടി അരങ്ങേറ്റ മത്സരം കളിക്കുന്നത്. ഒന്‍പത് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച അദ്ദേഹത്തിന് നേടാനായത് 277 റണ്‍സ്. 68 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. വിജയ് ഹസാരെ, വിജയ് മര്‍ച്ചന്റ്, സി കെ നായിഡു, എന്നിങ്ങനെ ഇന്ത്യന്‍ ക്രിക്കറ്റിലെ മഹാരഥന്മാര്‍ക്കൊപ്പം ഡ്രസിങ് റൂം പങ്കിട്ടു. വിക്ടര്‍ ട്രംപര്‍, സി കെ നായിഡു, എല്‍പി ജയ് എന്നീ ക്രിക്കറ്റ് താരങ്ങളെ കുറിച്ച് അദ്ദേഹം പുസ്തകമെഴുതി.

ജനുവരിയില്‍ അദ്ദേഹം നൂറാം പിറന്നാള്‍ ആഘോഷിച്ചപ്പോള്‍ ആദര സൂചകമായി സച്ചിന്‍ ടെണ്ടുല്‍ക്കറും, സ്റ്റീവ് വോയും അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു. ചാര്‍ട്ടര്‍ അക്കൗണ്ടറ്റായി കരിയര്‍ തുടങ്ങിയ വസന്ത് റായ്ജി ക്രിക്കറ്റിനോടുള്ള താത്പര്യം മാറ്റി വെക്കാന്‍ തയ്യാറായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com