കോഹ്‌ലിയെ പുറത്താക്കിയാല്‍ അര്‍ഥം ഇന്ത്യയെ ഔട്ടാക്കിയെന്ന്, 11 കളിക്കാര്‍ക്ക് തുല്യം; എന്നാല്‍ വീഴ്ത്താനാവുമെന്ന്പാക് ഇതിഹാസം

'ലെഫ്റ്റ് ആം, ഓഫ് സ്പിന്‍, ലെഗ് സ്പിന്‍ എന്നിങ്ങനെ വ്യത്യാസം ഇല്ലാതെ എല്ലാ തരം സ്പിന്നര്‍മാര്‍ക്കെതിരെയും അനായാസമായി കളിക്കുന്ന ലോകോത്തര ബാറ്റ്‌സ്മാനാണ് നിങ്ങള്‍ക്ക് മുന്‍പില്‍ നില്‍ക്കുന്നത്'
കോഹ്‌ലിയെ പുറത്താക്കിയാല്‍ അര്‍ഥം ഇന്ത്യയെ ഔട്ടാക്കിയെന്ന്, 11 കളിക്കാര്‍ക്ക് തുല്യം; എന്നാല്‍ വീഴ്ത്താനാവുമെന്ന്പാക് ഇതിഹാസം

ലാഹോര്‍: കോഹ് ലിയെ പുറത്താക്കിയാല്‍ അതിനര്‍ഥം ടീമിനെ മുഴുവന്‍ പുറത്താക്കിയെന്നാണെന്ന് പാകിസ്ഥാന്‍ ഇതിഹാസ താരം സഖ്‌ലെയ്ന്‍ മുഷ്താഖ്. പതിനൊന്ന് കളിക്കാര്‍ കൂടി ചേര്‍ന്നതാണ് കോഹ് ലി. അങ്ങനെയാണ് കോഹ് ലിയെ കാണേണ്ടത്, സഖ്‌ലെയ്ന്‍ മുഷ്താഖ് പറഞ്ഞു.

ബൗളര്‍ എന്ന നിലയില്‍ ചിന്തകളില്‍ വ്യക്തത ഉണ്ടാവണം. മികച്ച ഫോം തുടരുന്ന, ലെഫ്റ്റ് ആം, ഓഫ് സ്പിന്‍, ലെഗ് സ്പിന്‍ എന്നിങ്ങനെ വ്യത്യാസം ഇല്ലാതെ എല്ലാ തരം സ്പിന്നര്‍മാര്‍ക്കെതിരെയും അനായാസമായി കളിക്കുന്ന ലോകോത്തര ബാറ്റ്‌സ്മാനാണ് നിങ്ങള്‍ക്ക് മുന്‍പില്‍ നില്‍ക്കുന്നത്, അങ്ങനെയാണ് ഞാന്‍ ബൗളര്‍മാരോട് പറയുക.

എന്നാല്‍ സമ്മര്‍ദം കൂടുതല്‍ കോഹ് ലിയിലാണ്. നിങ്ങള്‍ ബൗളര്‍മാരില്‍ അല്ല. ലോകത്തിന്റെ കണ്ണ് കോഹ് ലിയിലേക്കാണ്. 2018ലെ ഹെഡിങ്‌ലേ ഏകദിനത്തില്‍ ഇംഗ്ലണ്ടിന്റെ റാഷിദ് കോഹ് ലിയുടെ സ്റ്റംപ് ഇളക്കിയതാണ് കോഹ് ലിയെ പുറത്താക്കിയതില്‍ വെച്ച് ഏറ്റവും മനോഹരം. ലെഗ് സ്റ്റംപിന് നേരെ പിച്ച് ചെയ്ത പന്ത് ടേണ്‍ ചെയ്ത് ഓഫ് സ്റ്റംപ് കുലുക്കി, സഖ്‌ലെയ്ന്‍ മുഷ്താഖ് പറയുന്നു.

കഴിഞ്ഞ വര്‍ഷത്തെ ലോകകപ്പ് വരെ സഖ്‌ലെയ്ന്‍ ഇംഗ്ലണ്ട് ടീമിന്റെ സ്പിന്‍ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ചിരുന്നു. സഖ്‌ലെയ്ന്‍ മുഷ്താഖ് ടീമിന്റെ ഭാഗമായിരിക്കുന്ന സമയമാണ് മൊയീന്‍ അലിയും റാഷിദും കോഹ് ലിയെ ആറ് വട്ടം വീതം പുറത്താക്കുന്നത്.

നിങ്ങളുടെ ഡെലിവറിയിലേക്ക് ആത്മാവ് നല്‍കണം. ലോകത്തിലെ ഒന്നാം നമ്പര്‍ താരമാണ് കോഹ് ലി. പക്ഷേ നിങ്ങളുടെ പ്ലാന്‍, ചിന്തകള്‍, വികാരങ്ങള്‍, അഭിനിവേശം എന്നിവയെല്ലാം ആ പന്തിലേക്ക് നല്‍കിയാല്‍ നിങ്ങളും കോഹ്‌ലിയേക്കാള്‍ ഒട്ടും താഴെയല്ല. നമ്പര്‍ 1 ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ കോഹ് ലിക്ക് ഈഗോ ഉണ്ടാവും.

ഡോട്ട് ബോളായാല്‍ നിങ്ങള്‍ കോഹ് ലിയുടെ ഈഗോയെ ഉണര്‍ത്തും. അതിലൂടെ കോഹ് ലിക്കായി കെണി ഒരുക്കിയാല്‍ വിക്കറ്റ് വീഴ്ത്താനാവും. കോഹ് ലിയെ അത് വളരെ അധികം നിരാശനാക്കും. ഇത് മൈന്‍ഡ് ഗെയിമാണ്. നമ്മുടെ സ്റ്റാന്‍ഡേര്‍ഡ് ഉയര്‍ന്നതാവണം. ഞങ്ങള്‍ കോഹ് ലിയുടെ എല്ലാ ബാറ്റിങ് ഘട്ടങ്ങളും വിലയിരുത്തി. ബാറ്റിങ് തുടങ്ങുന്നത്, ഇന്നിങ്‌സ് കെട്ടിപ്പടുക്കുന്നത്, ഫിനിഷ് ചെയ്യുന്നത്...അതിനനുസരിച്ചാണ് കോഹ് ലിക്കായി പ്ലാന്‍ തയ്യാറാക്കുന്നത്, സഖ്‌ലെയ്ന്‍ മുഷ്താഖ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com