ട്വന്റി20 ലോകകപ്പിന് പ്രതീക്ഷയേറി, ഓസ്‌ട്രേലിയ സ്റ്റേഡിയങ്ങളില്‍ കാണികളെ അനുവദിക്കുന്നു

ജൂലൈ മുതല്‍ രാജ്യത്തെ ഏതാനും സ്റ്റേഡിയങ്ങളില്‍ കാണികളെ അനുവദിക്കുമെന്ന് ഓസ്‌ട്രേലിയന്‍ പ്രസിഡന്റ് സ്‌കോട്ട് മോറിസന്‍ പറഞ്ഞു
ട്വന്റി20 ലോകകപ്പിന് പ്രതീക്ഷയേറി, ഓസ്‌ട്രേലിയ സ്റ്റേഡിയങ്ങളില്‍ കാണികളെ അനുവദിക്കുന്നു

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ ക്രിക്കറ്റ് സ്റ്റേഡിയങ്ങളില്‍ കാണികളെ അനുവദിക്കുന്നു. ജൂലൈ മുതല്‍ രാജ്യത്തെ ഏതാനും സ്റ്റേഡിയങ്ങളില്‍ കാണികളെ അനുവദിക്കുമെന്ന് ഓസ്‌ട്രേലിയന്‍ പ്രസിഡന്റ് സ്‌കോട്ട് മോറിസന്‍ പറഞ്ഞു.

കാണികളെ അനുവദിക്കാനുള്ള തീരുമാനത്തിലൂടെ ട്വന്റി20 ലോകകപ്പിലേക്കും പ്രതീക്ഷ എത്തുകയാണ്. വലിയ സ്റ്റേഡിയങ്ങളിലായിരിക്കും കാണികളെ അനുവദിച്ച് തുടങ്ങുക. ഇവിടുത്തെ ചീഫ് ഹെല്‍ത്ത് ഓഫീസര്‍ക്ക് ഇത് സംബന്ധിച്ച തീരുമാനമെടുക്കാമെന്നും സ്‌കോട്ട് മോറിസന്‍ പറഞ്ഞു.

40,000ല്‍ താഴെ കാണികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള സ്റ്റേഡിയങ്ങളില്‍ 10000 കാണികളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കും. എന്നാല്‍ ഒരു ലക്ഷത്തിനടുത്ത് കാളികളെ ഉള്‍ക്കൊള്ളിക്കാന്‍ ശേഷിയുള്ള എംസിജി, എസ് സിജി, അഡ്‌ലെയ്ഡ് എന്നിവിടങ്ങളില്‍ ഈ ഘട്ടത്തില്‍ കാണികളെ പ്രവേശിപ്പിക്കില്ല.

40,000ന് മുകളില്‍ കാണികളെ ഉള്‍ക്കൊള്ളിക്കാന്‍ ശേഷിയുള്ള സ്റ്റേഡിയങ്ങളില്‍ ജൂലൈക്ക് ശേഷമാവും തീരുമാനമെടുക്കുക. ഏറ്റവും കുറവ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ ഒന്നാണ് ഓസ്‌ട്രേലിയ. 7,000 കേസുകളാണ് ഇവിടെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com