ക്രിസ്റ്റിയാനോയ്ക്ക് ഇടറിയപ്പോള്‍ മെസി റെക്കോര്‍ഡിട്ട് കുതിച്ചു; മിശിഹക്കും ബാഴ്‌സക്കും തകര്‍പ്പന്‍ തുടക്കം

ജയത്തിന്റെ മധുരം കൂട്ടി മെസി ലാ ലീഗയില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കി
ക്രിസ്റ്റിയാനോയ്ക്ക് ഇടറിയപ്പോള്‍ മെസി റെക്കോര്‍ഡിട്ട് കുതിച്ചു; മിശിഹക്കും ബാഴ്‌സക്കും തകര്‍പ്പന്‍ തുടക്കം

പല്‍മ: കോവിഡ് 19 കാലത്തെ തിരിച്ചു വരവ് ആഘോഷമാക്കി മെസിയും കൂട്ടരും. മയോര്‍ക്കയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ബാഴ്‌സ തകര്‍ത്തുവിട്ടത്. ജയത്തിന്റെ മധുരം കൂട്ടി മെസി ലാ ലീഗയില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കി. 

കളിയുടെ രണ്ടാം മിനിറ്റില്‍ തന്നെ വല കുലുക്കി അര്‍തുറോ വിദലാണ് ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. 37ാം മിനിറ്റില്‍ ബ്രാത്വെയ്റ്റും, 79ാം മിനിറ്റില്‍ ആല്‍ബയും ഗോള്‍ നേടി. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ മെസിയില്‍ നിന്നും ഗോള്‍ പിറന്നതോടെ ആരാധകര്‍ കാത്തിരുന്ന തിരിച്ചു വരവിലേക്ക് ബാഴ്‌സ എത്തി. 

2019-20 സീസണിലെ ലാ ലീഗയില്‍ 20ാം ഗോളാണ് മെസി അവിടെ തികച്ചത്. സ്‌പെയ്‌നിന്റെ ടോപ് ലീഗില്‍ തുടരെ 12 സീസണുകളില്‍ 20 അല്ലെങ്കില്‍ 20ന് മുകളില്‍ സ്‌കോര്‍ ചെയ്തിരിക്കുന്ന ഒരേയൊരു താരമായി മെസി റെക്കോര്‍ഡ് സ്വന്തമാക്കി. 

മയോര്‍ക്കക്കെതിരായ മികവോടെ സീസണിലെ മെസിയുടെ അസിസ്റ്റുകളുടെ എണ്ണം 14ലേക്ക് എത്തി. ഇതോടെ ഈ സീസണിലെ ടോപ് സ്‌കോററും, ടോപ് അസിസ്റ്ററും മെസിയായി. പരിശീലനത്തിന് ഇടയില്‍ മെസിക്ക് അസ്വസ്ഥത നേരിട്ടെന്ന് ബാഴ്‌സ പരിശീലകന്‍ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മുഴുവന്‍ സമയവും മെസി ഗ്രൗണ്ടിലുണ്ടായിരുന്നു. ലാ ലീഗ പോയിന്റ് ടേബിളില്‍ ബാഴ്‌സയ്ക്ക് ഇപ്പോള്‍ 61 പോയിന്റാണ് ഉള്ളത്. രണ്ടാമതുള്ള റയലിന് 56 പോയിന്റും. റയല്‍ ഇന്ന് ഈബറിനെ നേരിടും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com