കഴിവില്ലാത്ത ബൗളര്‍മാര്‍ ഉമിനീര് വിലക്ക് കാരണമായെടുക്കും; ബാറ്റ്-ബോള്‍ ബാലന്‍സ് നഷ്ടപ്പെടില്ല: ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍

കഴിവില്ലാത്ത ബൗളര്‍മാര്‍ എല്ലാത്തിലും ഒഴിവ് കഴിവുകള്‍ കണ്ടെത്തുമെന്ന് ഇന്ത്യന്‍ മുന്‍ താരം ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍
കഴിവില്ലാത്ത ബൗളര്‍മാര്‍ ഉമിനീര് വിലക്ക് കാരണമായെടുക്കും; ബാറ്റ്-ബോള്‍ ബാലന്‍സ് നഷ്ടപ്പെടില്ല: ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍

ന്യൂഡല്‍ഹി: കഴിവില്ലാത്ത ബൗളര്‍മാര്‍ എല്ലാത്തിലും ഒഴിവ് കഴിവുകള്‍ കണ്ടെത്തുമെന്ന് ഇന്ത്യന്‍ മുന്‍ താരം ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍. പന്തില്‍ ഉമിനീര് പുരട്ടുന്നത് വിലക്കിയതിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

പന്തില്‍ ഉമിനീര് പുരട്ടുന്നതിലെ വിലക്ക് ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് റിവേഴ്‌സ് സ്വിങ് ലഭിക്കുന്നതില്‍ തടസമാവും. എന്നാല്‍ വിയര്‍പ്പ് ഉപയോഗിച്ച് പന്തിന്റെ തിളക്കം കൂട്ടി അവര്‍ക്ക് റിവേഴ്‌സ് സ്വിങ് കണ്ടെത്താം. കോവിഡിനെ തുടര്‍ന്ന് ഇങ്ങനെ ഒരു സുരക്ഷ മുന്നൊരുക്കം നമ്മള്‍ പാലിച്ചേ മതിയാവുകയുള്ളു.

കഴിവുള്ള ബൗളര്‍മാര്‍ ഈ സാഹചര്യത്തിലും വിക്കറ്റ് വീഴ്ത്താന്‍ വഴി കണ്ടെത്തും. എന്നാല്‍ കഴിവില്ലാത്ത ബൗളര്‍മാര്‍ ഇതൊരു കാരണമായും എടുക്കും. സ്പിന്നര്‍മാര്‍ക്ക് വലിയ പ്രശ്‌നം നേരിടേണ്ടി വരില്ല. പന്ത് പഴയതാവുമ്പോള്‍ സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ ഗ്രിപ്പ് ലഭിക്കും, ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ പറഞ്ഞു.

ഒട്ടുമിക്ക ടെസ്റ്റും നാല് ദിവസത്തില്‍ തീരാറുണ്ട്. പിന്നെ എങ്ങനെ ഇത് ബാറ്റ്‌സ്മാന്മാരുടെ കളി എന്ന് പറയാനാവും എന്നും ലക്ഷ്മണ്‍ ചോദിക്കുന്നു. പന്തില്‍ ഉമിനീര് പുരട്ടുന്നത് വിലക്കുമ്പോഴും ബൗളര്‍മാര്‍ക്ക് കളിയില്‍ സാധ്യതയുണ്ട്. ബൗളര്‍മാര്‍ ഇതൊരു വെല്ലുവിളിയായി എടുത്ത് മുന്‍പോട്ട് വരികയാണ് ചെയ്യേണ്ടത് എന്നും ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com