ഞാന്‍ ടീമിലേക്ക് വരുമ്പോള്‍ സച്ചിന്‍ ക്രിക്കറ്റ് മടുത്ത് നില്‍ക്കുകയാണ്, വിരമിക്കാനും ആലോചിച്ചതായി ഗാരി കിര്‍സ്റ്റണ്‍

ക്രിക്കറ്റ് മടുത്ത് നില്‍ക്കുകയായിരുന്നു സച്ചിന്‍ ആ സമയം. സച്ചിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ക്രിക്കറ്റ് ആസ്വദിച്ച് കളിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല
ഞാന്‍ ടീമിലേക്ക് വരുമ്പോള്‍ സച്ചിന്‍ ക്രിക്കറ്റ് മടുത്ത് നില്‍ക്കുകയാണ്, വിരമിക്കാനും ആലോചിച്ചതായി ഗാരി കിര്‍സ്റ്റണ്‍

മുംബൈ: ഞാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി എത്തുന്ന സമയം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ക്രിക്കറ്റ് തന്നെ മടുത്തു നില്‍ക്കുകയായിരുന്നു എന്ന് ഗാരി കിര്‍സ്റ്റണ്‍. 2008ല്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായി നില്‍ക്കുന്ന സമയം അദ്ദേഹം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന കാര്യം പോലും ചിന്തിച്ചിരുന്നതായി ഗാരി കിര്‍സ്റ്റണ്‍ പറയുന്നു. 

ക്രിക്കറ്റ് മടുത്ത് നില്‍ക്കുകയായിരുന്നു സച്ചിന്‍ ആ സമയം. സച്ചിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ക്രിക്കറ്റ് ആസ്വദിച്ച് കളിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. തനിക്ക് ഇഷ്ടപ്പെട്ട ബാറ്റിങ് പൊസിഷനില്‍ അല്ല ബാറ്റ് ചെയ്യുന്നത് എന്നും സച്ചിന്‍ പറഞ്ഞിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷം കൊണ്ട് കാര്യങ്ങള്‍ മാറി മറിഞ്ഞതായി ഗാരി കിര്‍സ്റ്റണ്‍ പറയുന്നു. 

ഫോമിലേക്ക് തിരികെ എത്തിയ സച്ചിന്‍ ഈ മൂന്ന് വര്‍ഷത്തിന് ഇടയില്‍ 18 രാജ്യാന്തര സെഞ്ചുറികള്‍ നേടി. ബാറ്റിങ്ങില്‍ ഇറങ്ങാന്‍ താത്പര്യമുള്ള പൊസിഷനിലേക്ക് സച്ചിന്‍ എത്തി. കാത്തിരുന്ന ലോക കിരീടവും കൈകളിലേക്ക് എത്തി. 

സച്ചിന്റെ സ്വാഭാവികമായ കഴിവിന് അനുസരിച്ച് കളിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കാന്‍ എനിക്കായി. പ്രത്യേകിച്ച് നിര്‍ദേശങ്ങളൊന്നും സച്ചിന് ഞാന്‍ നല്‍കിയില്ല. കളിയെ കുറിച്ച് എത്രമാത്രം ധാരണ സച്ചിനുണ്ടെന്ന് നമുക്കറിയാമല്ലോ...ഗാരി കിര്‍സ്റ്റണ്‍ പറഞ്ഞു. 

പരിക്കിന്റെ പിടിയിലേക്ക് സച്ചിന്‍ വീണ സമയമായിരുന്നു 2005 മുതല്‍ 2007 വരെ. പരിക്കില്‍ നിന്ന് പുറത്ത് വന്നപ്പോള്‍ ഫോമില്ലായ്മ സച്ചിനെ അലട്ടി. 2008ലാണ് ഗാരി കിര്‍സ്റ്റണ്‍ ഇന്ത്യയുടെ പരിശീലകനായി എത്തുന്നത്. ലോക ടെസ്റ്റ് റാങ്കിങ്ങില്‍ ഈ സമയം ഒന്നാം സ്ഥാനം പിടിച്ച ഇന്ത്യ 2011ല്‍ ലോക കിരീടത്തിലേക്കുമെത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com