നിസര്‍ഗ ചുഴലിക്കാറ്റില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് പൃഥി ഷാ വീട് വെച്ച് നല്‍കുന്നു; മറ്റ് ഗ്രാമവാസികള്‍ക്ക് സാമ്പത്തിക സഹായവും 

കഴിഞ്ഞ മാസം മഹാരാഷ്ട്രയില്‍ നാശം വിതച്ച് കടന്നു പോയ നിസാര്‍ഗ ചുഴലിക്കാറ്റില്‍ ബുദ്ധിമുട്ട് നേരിട്ടവര്‍ക്ക് സഹായഹസ്തവുമായി ഇന്ത്യന്‍ യുവ താരം പൃഥ്വി ഷാ
നിസര്‍ഗ ചുഴലിക്കാറ്റില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് പൃഥി ഷാ വീട് വെച്ച് നല്‍കുന്നു; മറ്റ് ഗ്രാമവാസികള്‍ക്ക് സാമ്പത്തിക സഹായവും 

മുംബൈ: കഴിഞ്ഞ മാസം മഹാരാഷ്ട്രയില്‍ നാശം വിതച്ച് കടന്നു പോയ നിസര്‍ഗ ചുഴലിക്കാറ്റില്‍ ബുദ്ധിമുട്ട് നേരിട്ടവര്‍ക്ക് സഹായഹസ്തവുമായി ഇന്ത്യന്‍ യുവ താരം പൃഥ്വി ഷാ. നിസര്‍ഗയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് പുതുക്കി പണിത് നല്‍കുകയാണ് പൃഥ്വി. 

ഇന്ത്യയില്‍ കോവിഡ് ഏറ്റവും കൂടുതല്‍ ശക്തമായ സംസ്ഥാനമായിരുന്നു മഹാരാഷ്ട്ര. ഈ സമയം നിസര്‍ഗ ചുഴലിക്കാറ്റ് കൂടി എത്തിയതോടെ കാര്യങ്ങള്‍ വീണ്ടും സങ്കീര്‍ണമായി. മഹാരാഷ്ട്രയിലെ രാഷ്ട്രീയ നേതാവ് സഞ്ജയ് പോട്‌നിസിനും ഇദ്ദേഹത്തിന്റെ മകന്‍ യഷിനുമൊപ്പം ആലിബാഗിലെ ഫാം ഹൗസിലാണ് പൃഥ്വി ലോക്ക്ഡൗണ്‍ നാളില്‍ കഴിയുന്നത്. 

മഹാരാഷ്ട്രയിലെ ധോക്കവാഡെ ഗ്രാമത്തില്‍ നിസര്‍ഗ ചുഴലിക്കാറ്റ് വലിയ നാശം സൃഷ്ടിച്ചിരുന്നു. വീടുകള്‍ക്ക് വലിയ തോതില്‍ കേടുപാടുകള്‍ സംഭവിച്ചു. ഗ്രാമത്തിലെ ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ട് നേരിട്ട് കണ്ടതോടെയാണ് പൃഥ്വി സഹായഹസ്തവുമായി മുന്‍പോട്ട് വരുന്നത്. 

വീടുകളുടെ കേടുപാടുകള്‍ തീര്‍ക്കാന്‍ സഹായിക്കുന്നതിനൊപ്പം മറ്റ് ഗ്രാമവാസികള്‍ക്ക് സാമ്പത്തിക സഹായവും പൃഥ്വി നല്‍കുന്നു. ഇത്ര ചെറു പ്രായത്തില്‍ കഴിവുറ്റ ക്രിക്കറ്റ് താരമാവുക മാത്രമല്ല, സമൂഹത്തോടുള്ള തന്റെ ഉത്തരവാദിത്വത്തെ പറ്റി പൃഥ്വിക്ക് നല്ല ബോധ്യമുണ്ടെന്നും സഞ്ജയ് പോട്‌നിസ് പറഞ്ഞു. പ്രയാസം നിറഞ്ഞ സാഹചര്യങ്ങളിലൂടെ കടന്നു വന്നതിനാലാണ് പൃഥ്വിക്ക് മറ്റുള്ളവരുടെ പ്രയാസങ്ങള്‍ മനസിലാക്കാന്‍ സാധിക്കുന്നതെന്ന് പൃഥ്വിയുടെ പിതാവ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com