ഫാസ്റ്റ് ബൗളറാവാനാണ് സച്ചിന്‍ ആഗ്രഹിച്ചത്, സെഞ്ചുറികള്‍ക്ക് മീതെ ഗാംഗുലിയും തെരഞ്ഞെടുക്കുക ഫാസ്റ്റ് ബൗളിങ്ങെന്ന് അജയ് ജഡേജ

ലോകത്തിലെ ഏറ്റവും വേഗമേറിയ ഫാസ്റ്റ് ബൗളറാവാന്‍ സച്ചിന്‍ ആഗ്രഹിച്ചിരുന്നതായി ഇന്ത്യന്‍ മുന്‍ താരം അജയ് ജഡേജ
ഫാസ്റ്റ് ബൗളറാവാനാണ് സച്ചിന്‍ ആഗ്രഹിച്ചത്, സെഞ്ചുറികള്‍ക്ക് മീതെ ഗാംഗുലിയും തെരഞ്ഞെടുക്കുക ഫാസ്റ്റ് ബൗളിങ്ങെന്ന് അജയ് ജഡേജ

മുംബൈ: ലോകത്തിലെ ഏറ്റവും വേഗമേറിയ ഫാസ്റ്റ് ബൗളറാവാന്‍ സച്ചിന്‍ ആഗ്രഹിച്ചിരുന്നതായി ഇന്ത്യന്‍ മുന്‍ താരം അജയ് ജഡേജ. അത് സാധിക്കാതെ വന്നതോടെയാണ് സച്ചിന്‍ ബാറ്റിങ്ങില്‍ തന്നെ ശ്രദ്ധ കൊടുത്തത്. സ്‌പോര്‍ട്‌സ് അങ്ങനെ ആണെന്നും ജഡേജ പറയുന്നു. 

ഇപ്പോള്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ എവിടെ കളിക്കാന്‍ എത്തിയാലും, സച്ചിന്റെ മകനാണ് അതെന്ന് എല്ലാവരും പറയും. ആ വിലയിരുത്തല്‍ നേരിടുക എളുപ്പമല്ല. ഭാഗ്യത്തിന് സച്ചിന്റേത് പോലെ അര്‍ജുന്‍ ബാറ്റിങ് ആസ്വദിക്കുന്നില്ല. ബൗളിങ്ങിലാണ് കൂടുതല്‍ താത്പര്യം...

സച്ചിനും ഗാവസ്‌കറിനും പുറമെ മികച്ച ബാറ്റ്‌സ്മാന്മാരില്‍ പലരും ഫാസ്റ്റ് ബൗളറാവാന്‍ ആഗ്രഹിച്ചിരുന്നതായും അജയ് ജഡേജ പറയുന്നു. അനില്‍ കുംേേബ്ലയും, രഞ്ജിത് സിന്‍ഹിയുമെല്ലാം ഫാസ്റ്റ് ബൗളര്‍മാരായാണ് തുടങ്ങിയത്. രഞ്ജിയിലോ, രാജ്യാന്തര ക്രിക്കറ്റിലോ, ഏത് ലെവലിലോ മികവ് കാണിച്ച താരമാവട്ടേ...കളിച്ച് തുടങ്ങുന്ന സമയം അവരുടെ വീട്ടില്‍ അവര്‍ ഫാസ്റ്റ് ബൗളറായിട്ടാവും കളി തുടങ്ങിയിട്ടുണ്ടാവുക. 

കാരണം ഫാസ്റ്റ് ബൗളര്‍ എന്ന നിലയില്‍ വരുമ്പോള്‍ കളിയോടുള്ള അഭിനിവേശം കൂടുന്നു. ഏതൊരു മനുഷ്യനും വേഗത്തില്‍ പന്തെറിയാനാണ് ആഗ്രഹിക്കുക, ഏറ്റവും വേഗത്തില്‍ ഓടാനാണ് ഏതൊരു മനുഷ്യനും ശ്രമിക്കുക...

ലെഗ് സ്പിന്നറായപ്പോഴും കുംബ്ലേ അതേ ആക്ഷന്‍ തുടര്‍ന്നു. വേഗ കൂടുതല്‍ ഇല്ലാത്തതിന്റെ പേരില്‍ വിക്കറ്റ് കീപ്പര്‍മാരായവര്‍ നമുക്ക് ചുറ്റുമുണ്ട്. എനിക്കൊപ്പം കളിച്ചതില്‍ ഏതെങ്കിലും താരം ഫാസ്റ്റ് ബൗളറാവാന്‍ ആഗ്രഹിക്കാത്തവരായി ഉണ്ടെന്ന് തോന്നുന്നില്ല. നേടിയ എല്ലാ സെഞ്ചുറിയും ഫാസ്റ്റ് ബൗളിങ്ങും ഗാംഗുലിയുടെ മുന്‍പില്‍ വെച്ച് നോക്കൂ, ഫാസ്റ്റ് ബൗളിങ്ങാവും ധോനി തെരഞ്ഞെടുക്കുക, ജഡേജ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com