കോവിഡിനെ തോല്‍പ്പിച്ചതിന്റെ ആഘോഷത്തിലാണ് ന്യൂസിലാന്‍ഡുകാര്‍; റഗ്ബി മത്സരത്തിന് എത്തിയത് റെക്കോര്‍ഡ് കാണികള്‍

45000ന് മുകളില്‍ കാണികളാണ് കളി കാണാനായി എത്തിയത്. ഇതിലൂടെ 15 വര്‍ഷം മുന്‍പുള്ള റെക്കോര്‍ഡും കീവീസുകാര്‍ തിരുത്തി എഴുതി
കോവിഡിനെ തോല്‍പ്പിച്ചതിന്റെ ആഘോഷത്തിലാണ് ന്യൂസിലാന്‍ഡുകാര്‍; റഗ്ബി മത്സരത്തിന് എത്തിയത് റെക്കോര്‍ഡ് കാണികള്‍

ഓക്‌ലന്‍ഡ്: കോവിഡില്‍ നിന്ന് മുക്തമായതിന്റെ ആഘോഷത്തിലാണ് ന്യൂസിലാന്‍ഡ് ജനത. കഴിഞ്ഞ ദിവസം നടന്ന റഗ്ബി മത്സരത്തില്‍ നിന്ന് തന്നെ അവര്‍ക്കുള്ള സന്തോഷം വ്യക്തം. റെക്കോര്‍ഡ് കാണികളാണ് മത്സരം കാണാനായി എത്തിയത്. 

കഴിഞ്ഞ ഞായറാഴ്ച നടന്ന മത്സരത്തില്‍ 45000ന് മുകളില്‍ കാണികളാണ് കളി കാണാനായി എത്തിയത്. ഇതിലൂടെ 15 വര്‍ഷം മുന്‍പുള്ള റെക്കോര്‍ഡും കീവീസുകാര്‍ തിരുത്തി എഴുതി. ജര്‍മനിയിലും, ഇംഗ്ലണ്ടിലും ഇറ്റലിയിലും സ്‌പെയിനിലും ഫുട്‌ബോള്‍ ലീഗ് മത്സരങ്ങള്‍ പുനരാരംഭിച്ചെങ്കിലും അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടത്തുന്നത്. 

ഈ സമയമാണ് കിവീസില്‍ കളി കാണാന്‍ കാണികള്‍ ഇരച്ചെത്തുന്നത്. 5 മില്യണ്‍ ജനങ്ങള്‍ ഒന്നിച്ച് നിന്നാണ് നിപ്പയെ തോല്‍പ്പിച്ചത്. ഇത് ആഘോഷിക്കാനുള്ള സമയമാണ് എന്നാണ് മത്സരം നടന്ന ഓക് ലന്‍ഡിലെ ഈഡന്‍ പാര്‍ക് സ്റ്റേഡിയത്തിന്റെ തലവന്‍ നിക് സൗത്‌നര്‍ പറയുന്നത്. 

ടിക്കറ്റ് നിരക്ക് കുറച്ചും, സൗജന്യ പൊതുഗതാഗതം ഏര്‍പ്പാടാക്കിയും, കുട്ടികള്‍ക്ക് ടിക്കറ്റ് ഒഴിവാക്കിയും എല്ലാമാണ് ന്യൂസിലാന്‍ഡ് റഗ്ബി മത്സരത്തിലൂടെ കോവിഡിനെ തോല്‍പ്പിച്ചത് ആഘോഷിച്ചത്. തന്റെ ടീമിന്റെ സപ്പോട്ടറാണോ എന്നൊന്നും നോക്കാതെ, അടുത്തിരിക്കുന്ന എല്ലാവരുമായും എല്ലാവരും കൈകൊടുത്തു...

അപ്പോഴും സുരക്ഷയുടെ കാര്യത്തില്‍ വലിയ വിട്ടുവീഴ്ചക്ക് ന്യൂസിലാന്‍ഡ് തയ്യാറായില്ല. 50 ഹാന്‍ഡ് സാനിറ്റൈസര്‍ സ്‌റ്റേഷനുകളാണ് സ്‌റ്റേഡിയത്തിലുണ്ടായത്. ഓരോ അഞ്ച് മിനിറ്റ് കൂടുമ്പോഴും വാതിലിന്റെ പിടിയും, ലിഫ്റ്റ് ബട്ടനുമെല്ലാം വൃത്തിയാക്കി കൊണ്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com