ഇനി പരിശീലകന്റെ കുപ്പായം, വസീം ജാഫര്‍ ഉത്തരാഖണ്ഡ് ക്രിക്കറ്റ് ടീം കോച്ച്‌

ഒരു വര്‍ഷത്തേക്കാണ് നിയമനം. ഈ വര്‍ഷം മാര്‍ച്ചിലാണ് ജാഫര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്
ഇനി പരിശീലകന്റെ കുപ്പായം, വസീം ജാഫര്‍ ഉത്തരാഖണ്ഡ് ക്രിക്കറ്റ് ടീം കോച്ച്‌

മുംബൈ:  ഇന്ത്യന്‍ മുന്‍ താരം വസീം ജാഫറെ ഉത്തരാഖണ്ഡ് ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി നിയമിച്ചു. ഒരു വര്‍ഷത്തേക്കാണ് നിയമനം. ഈ വര്‍ഷം മാര്‍ച്ചിലാണ് ജാഫര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 

ആദ്യമായാണ് ഏതെങ്കിലും ഒരു ടീമിന്റെ പരിശീലകനാവുന്നത്. വെല്ലുവിളി നിറഞ്ഞതും പുതിയതുമാണ് ഈ അനുഭവം. കളി അവസാനിപ്പിച്ചതിന് ശേഷം നേരെ കോച്ചിങ്ങിലേക്ക് തിരിയുന്നു, ഏറ്റവും കൂടുതല്‍ രഞ്ജി ട്രോഫി റണ്‍സ് നേടിയ താരം പറയുന്നു. 

ഇതെന്റെ പുതിയ ടീമാണ്. അവര്‍ മികവ് കാണിച്ചിട്ടുണ്ട്. 2018-19 സീസണില്‍ രഞ്ജി ട്രോഫിയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തി. വിദര്‍ഭയോട് ഇന്നിങ്‌സിനും 115 റണ്‍സിനും തോറ്റാണ് ഉത്തരാഖണ്ഡ് പുറത്തായത്. ഇതിലൂടെ ഗ്രൂപ്പ് ഡിയിലേക്ക് വീണു. വെല്ലുവിളിയാണ് മുന്‍പിലുള്ളത്. താഴെ നിന്നാണ് എനിക്ക് തുടങ്ങേണ്ടത്. ഇതൊരു നല്ല അനുഭവമായിരിക്കുമെന്നും വസീം ജാഫര്‍ പറഞ്ഞു. 

മുംബൈ, വിദര്‍ഭ ടീമിലെ യുവതാരങ്ങളുടെ മെന്ററായി നിന്ന അനുഭവസമ്പത്ത് തനിക്കുണ്ടെന്നും ജാഫര്‍ പറഞ്ഞു. ഇന്ത്യക്കായി 31 ടെസ്റ്റും രണ്ട് ഏകദിനവുമാണ് വസീം ജാഫര്‍ കളിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com