ലോക്ക്ഡൗണിന്റെ പ്രത്യാഘാതം ഏറ്റവും കൂടുതല്‍ നേരിട്ടത് ബാര്‍ബര്‍മാര്‍, അവരെ കൈപിടിച്ചുയര്‍ത്താന്‍ സച്ചിനും

പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് സുരക്ഷയാണ് ബാര്‍ബര്‍മാര്‍ക്ക് ജില്ലെറ്റ് നല്‍കുന്നത്
ലോക്ക്ഡൗണിന്റെ പ്രത്യാഘാതം ഏറ്റവും കൂടുതല്‍ നേരിട്ടത് ബാര്‍ബര്‍മാര്‍, അവരെ കൈപിടിച്ചുയര്‍ത്താന്‍ സച്ചിനും

മുംബൈ: കോവിഡിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ പ്രത്യാഘാതം ഏറ്റവും കൂടുതല്‍ നേരിട്ടതില്‍ ഒരു കൂട്ടര്‍ ബാര്‍ബര്‍മാരാണെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. രാജ്യത്തെ ബാര്‍ബര്‍മാരെ സഹായിക്കാനായുള്ള ജില്ലെറ്റിന്റെ പദ്ധതിയെ കുറിച്ച് പ്രതികരിക്കവെയാണ് സച്ചിന്റെ വാക്കുകള്‍. 

ജില്ലെറ്റിന്റെ ബാര്‍ബര്‍ സുരക്ഷ പദ്ധതി അവരെ സഹായിക്കാനായുള്ള സമയോചിതമായ ഇടപെടലാണ്. അതിന്റെ ഭാഗമാവാന്‍ സാധിച്ചതിലും, അവരുടെ ജീവിതത്തില്‍ സന്തോഷം കൊണ്ടുവരാന്‍ കഴിയുന്നതിലും അവരുടെ ഭാവി സുരക്ഷിതമാക്കുന്നതിലും അതിയായ സന്തോഷമുണ്ട്, സച്ചിന്‍ പറഞ്ഞു. 

പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് സുരക്ഷയാണ് ബാര്‍ബര്‍മാര്‍ക്ക് ജില്ലെറ്റ് നല്‍കുന്നത്. സുരക്ഷിതമായി ജോലി ചെയ്യാന്‍ അവരെ പ്രാപ്തരാക്കുന്നതിന് ഓണ്‍ലൈന്‍ വീഡിയോകളിലൂടേയും മറ്റും ക്ലാസ് നല്‍കുന്നു. 

കോവിഡ് കാലത്ത് സുരക്ഷിതമായി ജോലി ചെയ്യുന്നതിന് പ്രത്യേക കിറ്റുകളും ജില്ലെറ്റ് നല്‍കുന്നു. രാജ്യത്തെ 50,000ളം ബാര്‍ബര്‍മാരെയാണ് ജില്ലെറ്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. പദ്ധതിയുടെ ഭാഗമായി ബാര്‍ബര്‍ ഷോപ്പുകളില്‍ നമുക്കുണ്ടായ പല നിമിഷങ്ങളെ കോര്‍ത്തിണക്കിയ വീഡിയോയും സച്ചിനിലൂടെ ജില്ലെറ്റ് പങ്കുവെക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com