സച്ചിനും ദ്രാവിഡും കോഹ് ലിയുമല്ല, നൂറ്റാണ്ടിലെ ഇന്ത്യയുടെ ഏറ്റവും മൂല്യമുള്ള താരമായി രവീന്ദ്ര ജഡേജ

കളിക്കാനിറങ്ങുമ്പോള്‍ ഇന്ത്യയുടെ മുന്‍നിര ബൗളറായും, ബാറ്റിങ്ങില്‍ ആറാം സ്ഥാനത്തും ജഡേജക്ക് പ്രാധാന്യം ലഭിക്കുന്നു
സച്ചിനും ദ്രാവിഡും കോഹ് ലിയുമല്ല, നൂറ്റാണ്ടിലെ ഇന്ത്യയുടെ ഏറ്റവും മൂല്യമുള്ള താരമായി രവീന്ദ്ര ജഡേജ

മുംബൈ: നൂറ്റാണ്ടിലെ ഏറ്റവും മൂല്യമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരമായി രവീന്ദ്ര ജഡേജയെ തെരഞ്ഞെടുത്ത് വിസ്ഡന്‍ ഇന്ത്യ. മത്സരത്തില്‍ സൃഷ്ടിക്കുന്ന പ്രഭാവം താരത്തിന്റെ മറ്റ് സമകാലികരുമായി താരതമ്യപ്പെടുത്തിയാണ് വിസ്ഡന്‍ ഇന്ത്യ രവീന്ദ്ര ജഡേജയെ തെരഞ്ഞെടുക്കുന്നത്. 

ആരാധകരെ ഞെട്ടിക്കുന്ന പ്രഖ്യാപനമാണ് വിസ്ഡന്‍ ഇന്ത്യയില്‍ നിന്ന് വരുന്നത്. 
ഇന്ത്യന്‍ ടീമിലേക്ക് ജഡേജ എത്തുന്നത് ഓട്ടോമാറ്റിക് സെലക്ഷനായല്ല. എന്നാല്‍ കളിക്കാനിറങ്ങുമ്പോള്‍ ഇന്ത്യയുടെ മുന്‍നിര ബൗളറായും, ബാറ്റിങ്ങില്‍ ആറാം സ്ഥാനത്തും ജഡേജക്ക് പ്രാധാന്യം ലഭിക്കുന്നു. 

ജഡേജയുടെ ബൗളിങ് ആവറേജ് 24.62 ആണ്. ഷെയ്ന്‍ വോണിനേക്കാള്‍ മികച്ചതാണ് ഇത്. 35.26 ആണ് ജഡേജയുടെ ബാറ്റിങ് ശരാശരി. 1000ന് മുകളില്‍ റണ്‍സും, 150 വിക്കറ്റും വീഴ്ത്തിയ ജഡേജ മറ്റ് ഓള്‍ റൗണ്ടര്‍മാരേക്കാള്‍ മുന്‍പില്‍ നില്‍ക്കുന്നു. 2000 മുതല്‍ 2020 വരെയുള്ള കാലത്തെ പ്രകടനമാണ് ഇവിടെ വിലയിരുത്തിയത്. 

ഏറ്റവും മൂല്യമുള്ള താരം എന്നതില്‍ 97.3 റേറ്റിങ്ങാണ് ജഡേജക്ക് ലഭിച്ചത്. 2012 മുതല്‍ 49 ടെസ്റ്റുകള്‍ കളിച്ച ജഡേജ 1869 റണ്‍സും നേടി. 213 വിക്കറ്റും വീഴ്ത്തി. ലോക താരങ്ങളെ വിലയിരുത്തുമ്പോള്‍ ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ താരമാണ് ജഡേജ. ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണ് ഒന്നാമത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com