തിരിച്ചടിച്ച് ഇന്ത്യ ; കിവീസ് പതറുന്നു ; 177 റൺസിനിടെ എട്ടുവിക്കറ്റുകൾ നഷ്ടമായി

ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ ഫോമിലേക്ക് തിരിച്ചെത്തിയതാണ് ഇന്ത്യയ്ക്ക് നിർണായകമായത്
തിരിച്ചടിച്ച് ഇന്ത്യ ; കിവീസ് പതറുന്നു ; 177 റൺസിനിടെ എട്ടുവിക്കറ്റുകൾ നഷ്ടമായി

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ തിരിച്ചടിക്കുന്നു. ഒന്നാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ പിടിച്ചുനിന്ന കിവീസ് രണ്ടാം ദിനം തുടക്കത്തിലേ തകര്‍ന്നു. സ്കോർ 66 ൽ നിൽക്കെ ടോം ബ്ലൻഡലിനെ പുറത്താക്കി ഉമേഷ് യാദവാണ് തിരിച്ചടിക്ക് തുടക്കമിട്ടത്. ബ്ലെൻഡൽ 30 റൺസെടുത്തു.  പിന്നാലെ മൂന്ന് റൺസെടുത്ത ക്യാപ്റ്റൻ കെയ്ൻ വില്യംസണിനെ ജസ്പ്രീത് ബുംറ പുറത്താക്കി. 

177 റൺസെടുക്കുന്നതിനിടെ എട്ടു വിക്കറ്റുകളാണ് ഇന്ത്യൻ ബൗളർമാർ പിഴുതത്. ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ ഫോമിലേക്ക് തിരിച്ചെത്തിയതാണ് ഇന്ത്യയ്ക്ക് നിർണായകമായത്. ബുംറ മൂന്ന് വിക്കറ്റെടുത്തപ്പോൾ, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയുമാണ് ഇന്ത്യൻ ആക്രമണത്തിന് ചുക്കാൻ പിടിച്ചു. ഉമേഷ് യാദവ് ഒരുവിക്കറ്റെടുത്തു. 

ന്യൂസീലാന്‍റ് നിരയിൽ ടോം ലതാം(52), ടോം ബ്ലന്‍ഡല്‍(30), ​ഗ്രാൻഡ്ഹോം (26) എന്നിവരൊഴികെ ആരും പിടിച്ചുനിന്നില്ല. റോസ് ടെയ്‍ലര്‍ 15ഉിം ഹെന്‍റി നിക്കോളാസ് 14ഉം റണ്‍സെടുത്തു. ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 242 റണ്‍സിന് പുറത്തായിരുന്നു. ആദ്യ ടെസ്റ്റ് തോറ്റ ഇന്ത്യ പരമ്പരയില്‍ പിന്നിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com