ഗംഗയില്‍ മുങ്ങിക്കുളിക്കുന്ന ചിത്രം പങ്കുവച്ച് മുന്‍ സൗത്ത് അഫ്രിക്കന്‍ ക്രിക്കറ്റ് താരം ജോണ്ടി റോസ്. ഋഷികേശില്‍ ഗംഗയില്‍ സ്നാനം ചെയ്യുന്ന ചിത്രമാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.
പുണ്യ ഗംഗയിലെ തണുത്ത വെള്ളത്തിലെ മുങ്ങിക്കുളി മനസ്സിനും ശരീരത്തിനും ഒരുപോലെ ഉന്മേഷം പകരുന്നതാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഋഷികേശില്‍ നിന്നുള്ള അദ്ദേഹത്തിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.
മാര്‍ച്ച് 29മുതല്‍ ആരംഭിക്കുന്ന ഐപിഎല്‍ 13ാം സീസന്റെ ഭാഗമായാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. കിങ്സ് ഇലവന് പഞ്ചാബിന്റെ ഫീല്‍ഡിങ് കോച്ചാണ് നിലവില്‍ ജോണ്ടി റോസ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ