'മന്ദാനയ്ക്കും ഷഫാലിക്കുമെതിരെ ബൗള്‍ ചെയ്യാന്‍ ഇഷ്ടമില്ല, പവര്‍പ്ലേയില്‍ അവരെന്നെ അടിച്ചു പറത്തും'; ഫൈനലിന് മുന്‍പേ വിറച്ച് ഓസീസ് പേസര്‍ 

മന്ദാനയും ഷഫാലിയും ചേര്‍ന്ന് പവര്‍പ്ലേയില്‍ ഇന്ത്യക്ക് നല്‍കുന്ന കരുത്ത് എത്രമാത്രമെന്ന് വ്യക്തമാക്കിയാണ് ഓസീസ് പേസര്‍ മേഗന്റെ പ്രതികരണം വരുന്നത്
'മന്ദാനയ്ക്കും ഷഫാലിക്കുമെതിരെ ബൗള്‍ ചെയ്യാന്‍ ഇഷ്ടമില്ല, പവര്‍പ്ലേയില്‍ അവരെന്നെ അടിച്ചു പറത്തും'; ഫൈനലിന് മുന്‍പേ വിറച്ച് ഓസീസ് പേസര്‍ 

സിഡ്‌നി: പവര്‍പ്ലേയില്‍ ഇന്ത്യയുടെ ഷഫാലി വെര്‍മക്കും മന്ദാനക്കും ബൗള്‍ ചെയ്യാന്‍ ഒരാഗ്രഹവുമില്ല...കരുത്തരായ എതിരാളികളുടെ സ്റ്റാര്‍ പേസര്‍മാരില്‍ ഒരാള്‍ ഇങ്ങനെ പറയുമ്പോള്‍ തന്നെ വ്യക്തം പവര്‍പ്ലേയിലെ ഇന്ത്യയുടെ കരുത്ത്. പവര്‍പ്ലേയില്‍ ഷഫാലി വര്‍മ കണ്ടെത്തിയ റണ്‍സാണ് വനിതാ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യക്ക് ജയത്തിലേക്കുള്ള വഴികളെല്ലാം തുറന്നത്. 

മന്ദാനയും ഷഫാലിയും ചേര്‍ന്ന് പവര്‍പ്ലേയില്‍ ഇന്ത്യക്ക് നല്‍കുന്ന കരുത്ത് എത്രമാത്രമെന്ന് വ്യക്തമാക്കിയാണ് ഓസീസ് പേസര്‍ മേഗന്റെ പ്രതികരണം വരുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഷഫാലിയില്‍ നിന്നേറ്റ പ്രഹരത്തിന്റെ ചൂട് മേഗന്‍ ഇതുവരെ മറന്നിട്ടില്ല. 

ട്വന്റി20 ലോകകപ്പിന് തൊട്ടുമുന്‍പുള്ള ത്രിരാഷ്ട്ര പരമ്പരയില്‍ തന്റെ ആദ്യ ഓവറിലെ മേഗനെ നാല് വട്ടം തുടരെ ബൗണ്ടറി കടത്തിയാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ തുടങ്ങിയത്. ഇന്ത്യന്‍ ഓപ്പണര്‍മാര്‍ മുന്‍പില്‍ വെക്കുന്ന ഭീഷണി മേഗന്‍ തുറന്ന് സമ്മതിക്കുന്നു. 

ഇന്ത്യക്കെതിരെ കളിക്കുന്നത് ഞാന്‍ വെറുക്കുന്നു. എനിക്ക് മേല്‍ അവര്‍ ആധിപത്യം നേടി. ത്രിരാഷ്ട്ര പരമ്പരയില്‍ എനിക്കെതിരെ ഷഫലി പറത്തിയ സിക്‌സ് ആണ് എന്റെ കരിയറില്‍ ഞാന്‍ വഴങ്ങിയ ഏറ്റവും കൂറ്റന്‍ സിക്‌സ്, മേഗന്‍ പറയുന്നു. ഇന്ത്യയുടെ ഓപ്പണര്‍മാരെ തളക്കാന്‍ ഞങ്ങള്‍ പദ്ധതി തയ്യാറാക്കുന്നുണ്ട്. പക്ഷേ പവര്‍പ്ലേയില്‍ ഈ രണ്ട് പേരെ നേരിടുന്നതിന് പ്രാപ്തമായ ബൗളര്‍ ഞാനല്ല. എനിക്കെതിരെ വളരെ എളുപ്പം കളിക്കാന്‍ അവര്‍ക്ക് സാധിക്കുന്നു എന്നും മേഗന്‍ ചൂണ്ടിക്കാണിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com