മൂന്ന് താരങ്ങള്‍, അവഗണിക്കാനാവാത്ത മികവ്; സൗത്ത് ആഫ്രിക്കക്കെതിരെ ഇവര്‍ക്ക് വിളിയെത്തിയേക്കും 

ഡൊമസ്റ്റിക് ക്രിക്കറ്റില്‍ മൂവരിലും നിന്ന് വന്ന മികവ് പരിഗണിച്ചാല്‍ സൗത്ത് ആഫ്രിക്കക്കെതിരായ ഇന്ത്യന്‍ ടീമില്‍ നിന്ന് ഇവരെ അവഗണിക്കുക പ്രയാസമാവും
മൂന്ന് താരങ്ങള്‍, അവഗണിക്കാനാവാത്ത മികവ്; സൗത്ത് ആഫ്രിക്കക്കെതിരെ ഇവര്‍ക്ക് വിളിയെത്തിയേക്കും 

സൗത്ത് ആഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലേക്ക് ഉറപ്പായും വിളിയെത്തേണ്ട വിധം മികവ് പുലര്‍ത്തിയ മൂന്ന് കളിക്കാരാണ് പുതുതായി ചുമതലയേറ്റ ഇന്ത്യന്‍ സെലക്ടര്‍മാരുടെ മുന്‍പിലേക്കെത്തുന്നത്. സൂര്യകുമാര്‍ യാദവ്, ഉനദ്കട്, ഇഷാന്‍ പൊരല്‍ എന്നിവര്‍...

ഡൊമസ്റ്റിക് ക്രിക്കറ്റില്‍ മൂവരിലും നിന്ന് വന്ന മികവ് പരിഗണിച്ചാല്‍ സൗത്ത് ആഫ്രിക്കക്കെതിരായ ഇന്ത്യന്‍ ടീമില്‍ നിന്ന് ഇവരെ അവഗണിക്കുക പ്രയാസമാവും. 

സൂര്യകുമാര്‍ യാദവ്

ഡിവൈ പട്ടില്‍ ടി20 ടൂര്‍ണമെന്റില്‍ 63 പന്തില്‍ 143 റണ്‍സാണ് സൂര്യകുമാര്‍ യാദവ് അടിച്ചെടുത്തത്. പറത്തിയത് 14 ഫോര്‍. രഞ്ജി ട്രോഫിയിലും മുംബൈക്ക് വേണ്ടി സൂര്യകുമാറിന്റെ മികവെത്തി. എന്നാല്‍ ഇന്ത്യ എയിലേക്ക് മടങ്ങിയെത്തിയ ന്യൂസിലാന്‍ഡ് എക്കെതിരായ പരമ്പരയില്‍ 5 കളിയില്‍ നിന്ന് 136 റണ്‍സ് മാത്രമാണ് സൂര്യകുമാര്‍ യാദവിന് നേടാനായത്. 

പക്ഷേ, നായകന്‍ വിരാട് കോഹ് ലിക്ക് സൗത്ത് ആഫ്രിക്കക്കെതിരായ പരമ്പരയില്‍ വിശ്രമം അനുവദിക്കുകയും, ഫിനിഷറായി സൂര്യകുമാറിനെ പരിഗണിക്കാം എന്ന സാധ്യതയും ടീമിലേക്ക് എത്താനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. 93 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്ന് 99.63 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 2447 റണ്‍സാണ് 35.46 എന്ന ബാറ്റിങ് ശരാശരിയില്‍ സൂര്യകുമാര്‍ യാദവിന്റെ സമ്പാദ്യം. 

ഇഷാന്‍ പൊരല്‍

ഡൊമസ്റ്റിക് ക്രിക്കറ്റില്‍ ബംഗാളിന് വേണ്ടി അത്ഭുതം കാണിച്ച് നില്‍ക്കുകയാണ് ഇഷാന്‍ ഇപ്പോള്ഡ. അഞ്ച് രഞ്ജി ട്രോഫി മത്സരങ്ങളില്‍ നിന്ന് 22 വിക്കറ്റുകള്‍ വീഴ്ത്തിയ ഇഷാന്‍, വിജയ് ഹസാരെ ട്രോഫി അവസാനിപ്പിച്ചത് 10 വിക്കറ്റ് വീഴ്ത്തി. 

ഇന്ത്യ എയുടെ കിവീസ് പര്യടനത്തില്‍ നാല് മത്സരത്തില്‍ നിന്ന് 10 വിക്കറ്റും ഇഷാന്‍ വീഴ്ത്തിയിരുന്നു. മികച്ച ഫോമില്‍ നില്‍ക്കുന്ന ഇഷാനെ സൗത്ത് ആഫ്രിക്കക്കെതിരായ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യത കൂടുതലാണ്. ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയാല്‍ ഇഷാന് രഞ്ജി ട്രോഫി ഫൈനല്‍ നഷ്ടമാവും. 

ജയദേവ് ഉനദ്കട്

65 വിക്കറ്റോടെയാണ് ഉനദ്കട് ഡൊമസ്റ്റിക് സീസണ്‍ അവസാനിപ്പിക്കുന്നത്. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളര്‍ എന്ന നേട്ടത്തിലേക്ക് നാല് വിക്കറ്റുകള്‍ മാത്രം അകലെയാണ് ഉനദ്കട്. സീസണില്‍ കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ പേസര്‍ എന്ന നേട്ടം ഉനദ്ഖട്ട് സ്വന്തമാക്കി കഴിഞ്ഞു. 

ഡൊമസ്റ്റിക് സീസണിലെ മികവ് ആറ് വര്‍ഷത്തിന് ശേഷം ഉനദ്കട്ടിനെ വീണ്ടും ഏകദിന ടീമിലേക്കെത്തിക്കുമോ എന്നാണ് അറിയേണ്ടത്. 2018 നിദാഹസ് ട്രോഫിയിലാണ് ഉനദ്കട് അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com