ഗോവ നാലടിച്ച് ജയിച്ചിട്ടും തോറ്റു; ചെന്നൈയിന്‍ ഐഎസ്എല്‍ ഫൈനലില്‍

രണ്ടാം പാദ സെമിയില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തോറ്റിട്ടും ചെന്നൈയിന്‍ എഫ്‌സി ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനലില്‍ പ്രവേശിച്ചു.
ഗോവ നാലടിച്ച് ജയിച്ചിട്ടും തോറ്റു; ചെന്നൈയിന്‍ ഐഎസ്എല്‍ ഫൈനലില്‍

ണ്ടാം പാദ സെമിയില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തോറ്റിട്ടും ചെന്നൈയിന്‍ എഫ്‌സി ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനലില്‍ പ്രവേശിച്ചു.
ആദ്യപാദത്തില്‍ ചെന്നൈയിന്‍ എഫ്‌സിയുടെ തട്ടകത്തിലേറ്റ കൂറ്റന്‍ തോല്‍വി എഫ്‌സി ഗോവക്ക് വിനയായി. ഗോള്‍മഴ പെയ്യിച്ച് ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ ജയിച്ചു കയറിയിട്ടും ഫൈനലിലേക്കു വഴി തെളിക്കാന്‍ ഗോവക്കായില്ല. ആദ്യ പാദത്തില്‍ നേടിയ 4-1 ജയത്തിന്റെ ബലത്തില്‍ ഇരു പാദങ്ങളിലുമായി 6-5ന്റെ ലീഡ് നേടിയാണ് ചെന്നൈയിന്‍ ഫൈനലിലേക്കു മാര്‍ച്ച് ചെയ്തത്.


ഗോവയുടെ തട്ടകത്തില്‍ ലാലിയന്‍സുവാല ചാങ്‌തെ (53), നെരിയൂസ് വാല്‍സ്‌കിസ് (59) എന്നിവര്‍ നേടിയ ഗോളുകളാണ് ചെന്നൈയിന് രക്ഷയായത്. ചെന്നൈയിന്‍ നായകന്‍ ലൂസിയാന്‍ ഗോയന്റെ സെല്‍ഫ് ഗോളില്‍ മുന്നില്‍ക്കയറിയ ഗോവയ്ക്കായി മൊര്‍ത്താദ ഫാള്‍ ഇരട്ടഗോള്‍ നേടി. 21, 83 മിനിറ്റുകളിലായാണ് ഫാള്‍ ലക്ഷ്യം കണ്ടത്. എഡു ബേഡിയയുടെ (81) വകയാണ് ഗോവയുടെ ശേഷിക്കുന്ന ഗോള്‍.

മത്സരത്തിന്റെ ആദ്യപകുതിയില്‍ മിഡ് ഫീല്‍ഡര്‍ ഹ്യൂഗോ ബൗമോസ് പരിക്കേറ്റ് പുറത്തായത് ഗോവയ്ക്ക് തിരിച്ചടിയായി. അവസാന മിനിറ്റുകളിലെ കൂട്ടപ്പൊരിച്ചിലിനിടെ രണ്ടു മഞ്ഞക്കാര്‍ഡ് കണ്ട സേവ്യര്‍ ഗാമ പുറത്തുപോയതിനാല്‍ 10 പേരുമായാണ് ഗോവ മത്സരം പൂര്‍ത്തിയാക്കിയത്. നിലവിലെ ചാംപ്യന്‍മാരായ ബെംഗളൂരു എഫ്‌സിയും എടികെയും തമ്മില്‍ നടക്കുന്ന രണ്ടാം സെമിയിലെ വിജയികളുമായാണ് ചെന്നൈയിന്റെ കലാശപ്പോരാട്ടം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com