പരിക്കില്‍ വലയുന്ന ഡല്‍ഹി ക്യാപിറ്റല്‍സിന് മറ്റൊരു പ്രഹരം; സ്റ്റാര്‍ പേസര്‍ പിന്മാറി

ഇംഗ്ലണ്ടിന്റെ ഹോം ടെസ്റ്റ് പരമ്പരകള്‍ക്കായി ഒരുങ്ങുന്നതിന് വേണ്ടിയാണ് വോക്‌സ് ഐപിഎല്ലില്‍ നിന്ന് പിന്മാറുന്ന
പരിക്കില്‍ വലയുന്ന ഡല്‍ഹി ക്യാപിറ്റല്‍സിന് മറ്റൊരു പ്രഹരം; സ്റ്റാര്‍ പേസര്‍ പിന്മാറി

ന്യൂഡല്‍ഹി: ഐപിഎല്‍ പതിമൂന്നാം സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പ് ഡല്‍ഹി ക്യാപിറ്റല്‍സിന് തിരിച്ചടി. ഇംഗ്ലണ്ട് പേസര്‍ ക്രിസ് വോക്‌സ് ഐപിഎല്ലില്‍ നിന്ന് പിന്മാറിയെന്ന് റിപ്പോര്‍ട്ട്.

ഇംഗ്ലണ്ടിന്റെ ഹോം ടെസ്റ്റ് പരമ്പരകള്‍ക്കായി ഒരുങ്ങുന്നതിന് വേണ്ടിയാണ് വോക്‌സ് ഐപിഎല്ലില്‍ നിന്ന് പിന്മാറുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സിനെ വോക്‌സ് ഇക്കാര്യം അറിയിച്ചതായാണ് റിപ്പോര്‍ട്ട്. വോക്‌സിന്റെ പിന്മാറ്റം ഡല്‍ഹി ക്യാപിറ്റല്‍സിന് മറ്റൊരു തലവേദന തീര്‍ത്തിരിക്കുകയാണ്.

തങ്ങളുടെ സ്റ്റാര്‍ പേസര്‍മാരായ ഇഷാന്ത് ശര്‍മ, കാസിഗോ റബാഡ എന്നിവര്‍ പരിക്കിന്റെ പിടിയില്‍ നില്‍ക്കുകയാണ്. ഈ സമയമാണ് മറ്റൊരു പേസര്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുന്നത്. ഇത്തവണത്തെ താര ലേലത്തില്‍ 1.50 കോടി രൂപ മുടക്കിയാണ് വോക്‌സിനെ ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിലെത്തിച്ചത്.

ഇംഗ്ലണ്ടിന്റെ സമ്മര്‍ ഹോം സീസണില്‍ ആറ് ടെസ്റ്റുകളാണ് ഇംഗ്ലണ്ട് കളിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരേയും ശ്രീലങ്കക്കെതിരേയും. ഈ കളികളില്‍ ഫ്രഷായി ഇറങ്ങുന്നതിന് വേണ്ടിയാണ് വോക്‌സ് ഐപിഎല്‍ വേണ്ടെന്ന് വെച്ചത്.

മാര്‍ച്ച് 30ന് പഞ്ചാബിനെതിരെയാണ് സീസണിലെ ഡല്‍ഹിയുടെ ആദ്യ മത്സരം. ഇതിന് മുന്‍പ് കൊല്‍ക്കത്തക്കും, ബാംഗ്ലൂരിനും വേണ്ടി വോക്‌സ് കളിച്ചിട്ടുണ്ട്. 2017 എഡിഷനില്‍ 17 വിക്കറ്റ് വീഴ്ത്തി വോക്‌സ് മികവ് കാണിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com