വനിതാ ദിനവും ജന്മദിനവും ആഘോഷിക്കാന്‍ ഹര്‍മന് കിരീടം വേണം; ആവേശപ്പോരില്‍ റെക്കോര്‍ഡുകളില്‍ കണ്ണുവെച്ച് ഇന്ത്യന്‍ പട

വനിതാ ദിനം, ഇന്ത്യന്‍ ക്യാപ്റ്റന്റെ ജന്മദിനം...ആ കിരീടം കൂടി ഉയര്‍ത്തിയാല്‍ മാര്‍ച്ച് എട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ അതിമനോഹര ദിനങ്ങളിലൊന്ന്
വനിതാ ദിനവും ജന്മദിനവും ആഘോഷിക്കാന്‍ ഹര്‍മന് കിരീടം വേണം; ആവേശപ്പോരില്‍ റെക്കോര്‍ഡുകളില്‍ കണ്ണുവെച്ച് ഇന്ത്യന്‍ പട

നിതാ ദിനം. വനിതാ ലോകകപ്പ് ട്വന്റി20 ഫൈനല്‍. ഇന്ത്യന്‍ ക്യാപ്റ്റന്റെ ജന്മദിനം...ആ കിരീടം കൂടി ഉയര്‍ത്തിയാല്‍ മാര്‍ച്ച് എട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ അതിമനോഹര ദിനങ്ങളിലൊന്ന്....കിരീടം മാത്രമല്ല, റെക്കോര്‍ഡുകളില്‍ പലതിലും കണ്ണ് വെച്ചാണ് ഇന്ത്യന്‍ പട ഇറങ്ങുന്നത്.

സിഡ്‌നിയില്‍ ഓസ്‌ട്രേലിയക്കെതിരെ കലാശപ്പോരിലിറങ്ങുമ്പോള്‍ 31ാം വയസിലേക്ക് കടക്കും ഹര്‍മന്‍പ്രീത് കൗര്‍. ജന്മദിനത്തില്‍, ഇന്ത്യയെ ട്വന്റി20 ലോകകപ്പ് ഫൈനലിലേക്ക് നയിക്കുന്ന ആദ്യ നായിക എന്ന നേട്ടവും സ്വന്തമാക്കി ഹര്‍മന്‍പ്രീത് കൗര്‍ ഇറങ്ങുമ്പോള്‍ ഗ്യാലറിയില്‍ ആ കാഴ്ച കാണാന്‍ ഹര്‍മന്റെ അമ്മയുണ്ടാവും.

ടൂര്‍ണമെന്റില്‍ ഇതുവരെ ഫോം കണ്ടെത്താന്‍ ഹര്‍മന്‍പ്രീതിനായിട്ടില്ല. എന്നാല്‍ ഫോമിലേക്കെത്താന്‍ ഫൈനലിനേക്കാള്‍ മറ്റൊരു മികച്ച വേദിയുമില്ലെന്ന് ഹര്‍മന് നന്നായി അറിയാം. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ തുടരെ ബൗണ്ടറി പായിച്ച് ഫോമിലേക്ക് എത്തുന്നതിന്റെ സൂചന ഹര്‍മന്‍ നല്‍കിയിരുന്നു.

വനിതാ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ കാണികള്‍ എത്തിയതിന്റെ റെക്കോര്‍ഡും ഇന്ത്യ-ഓസ്‌ട്രേലിയ ഫൈനല്‍ സ്വന്തമാക്കും. 1999 ഫിഫ വനിതാ ലോകകപ്പ് ഫൈനലില്‍ 90,000 കാണികള്‍ എത്തിയതിന്റെ റെക്കോര്‍ഡ് ആണ് വനിതാ ട്വന്റി20 ലോകകപ്പ് ഫൈനല്‍ മറികടക്കാന്‍ പോകന്നത്.

ട്വന്റി20യിലെ ഒന്നാം നമ്പര്‍ താരം ഷഫാലി വര്‍മ ഫൈനലില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തെറിയുന്നത് കാണാന്‍ കൂടിയുള്ള കാത്തിരിപ്പിലാണ് ലോകം. 161 റണ്‍സാണ് ഷഫാലി ഇതുവരെ സ്‌കോര്‍ ചെയ്തത്. സ്‌ട്രൈക്ക് റേറ്റ് 166.66.

എന്നാല്‍ ഇതുവരെ ടൂര്‍ണമെന്റില്‍ അര്‍ധശതകം പിന്നിടാന്‍ ഷഫാലിക്ക് സാധിച്ചിട്ടില്ല. ഫൈനലില്‍ അതിനായാല്‍, 66 റണ്‍സ് ഷഫാലി കണ്ടെത്തിയാല്‍ ഒരു വ ട്വന്റി20 ലോകകപ്പ് എഡിഷനില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടം ഈ പതിനാറുകാരിയിലേക്ക് എത്തും. ഗൗതം ഗംഭീറിനെയാണ് ഷഫാലി ഇവിടെ മറികടക്കുക.

2007 ട്വന്റി20 ലോകകപ്പില്‍ 227 റണ്‍സ് ആണ് ഗൗതം ഗംഭീര്‍ നേടിയത്. 2014 ട്വന്റി20 ലോകകപ്പില്‍ 200 റണ്‍സ് കണ്ടെത്തിയ രോഹിത് ശര്‍മയെ മറികടക്കാനുള്ള അവസരവും ഷഫാലിക്ക് മുന്‍പിലുണ്ട്. ടൂര്‍ണമെന്റിലെ ടോപ് റണ്‍സ്‌കോററാവാന്‍ ഷഫാലിക്ക് മറികടക്കേണ്ട്ത് ഇംഗ്ലണ്ടിന്റെ നതാലി സിവെറിന്റെ 202 റണ്‍സ്.

ഒരു ലോകകപ്പ് എഡിഷനില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയതിന്റെ റെക്കോര്‍ഡ് തീര്‍ക്കാന്‍ മൂന്ന് വിക്കറ്റ് കൂടിയാണ് ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ പൂനം യാദവിന് വേണ്ടത്. 9 വിക്കറ്റ് വീഴ്ത്തിയ പൂനം മൂന്ന് വിക്കറ്റ് കൂടി പിഴുതാല്‍ 2018 ട്വന്റി20 ലോകകപ്പില്‍ ആര്‍ പി സിങ് തീര്‍ത്ത റെക്കോര്‍ഡ് മറികടക്കാം. അന്ന് 12 വിക്കറ്റാണ് ആര്‍ പി സിങ് വീഴ്ത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com